ETV Bharat / state

കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്‌ടിച്ച തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ - കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്‌ടിച്ചത്

കാസര്‍കോട് നീലേശ്വരത്ത് ആക്രികച്ചവടം നടത്തുന്നവരാണ് അറസ്‌റ്റിലായത്

stealing transformer  കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ  തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ  നീലേശ്വരത്ത് ആക്രികച്ചവടം  കെഎസ്‌ഇബി  കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്‌ടിച്ചത്  incident of stealing KSEB transformer
കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്‌ടിച്ച തമിഴ്‌നാട് സ്വദേശികൾ
author img

By

Published : Mar 2, 2023, 11:44 AM IST

കാസർകോട്: കെഎസ്‌ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്‌ടിച്ച കേസിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. കടല്ലൂർ സ്വദേശി മണികണ്ഠൻ (31) , തെങ്കാശി സ്വദേശി പുഷ്‌പരാജ്( 43) എന്നിവരാണ് അറസ്റ്റിലായത്. ചിറ്റാരിക്കാൽ നല്ലോമ്പുഴ സെക്ഷൻ പരിധിയിൽ അരിയിരിത്തി എന്ന സ്ഥലത്ത് മലയോര ഹൈവേയുടെ നിർമ്മാണത്തിന്‍റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന കെഎസ്‌ഇബിയുടെ കറണ്ട് ട്രാൻസ്ഫോർമറാണ് മോഷണം പോയത്.

കഴിഞ്ഞ മാസം 28ന് രാത്രിയായിരുന്നു മോഷണം. കെഎസ്ഇബി നല്ലോമ്പുഴ സെക്ഷൻ അസിസ്റ്റന്‍റ് എഞ്ചിനിയറുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു. പെരിങ്ങോത്ത് വച്ചാണ് പ്രതികളെ പിടികൂടിയത്.

പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു. എസ്‌എച്ച്‌ഒ രഞ്ചിത്ത് രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.