ETV Bharat / state

കാസർകോട് രണ്ട് പേർ കൊവിഡ് മുക്തരായി - released from the virus.

ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്

കാസർകോട് കൊവിഡ് വൈറസ് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന്‍റെ പരിശോധന ഫലം നെഗറ്റീവ് Kasargod released from the virus. covid 19
കാസർകോട് രണ്ട് പേർ കൊവിഡ് വൈറസിൽ നിന്ന് മുക്തരായി
author img

By

Published : Apr 30, 2020, 7:38 PM IST

കാസർകോട്: കാസർകോട് രണ്ട് പേർ കൊവിഡ് വൈറസിൽ നിന്ന് മുക്തരായി. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ഇന്ന് ഒരാൾക്ക് മാത്രമാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാൾ വിദേശത്ത് നിന്നും വന്നയാളാണ്.

അതേസമയം കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവർത്തകന്‍റെ സമ്പർക്ക പട്ടികയിൽ വന്നതിനെ തുടർന്ന് ക്വാറന്‍റൈനിൽ ആയിരുന്ന കാസർകോട് ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബുവിന്‍റെ പരിശോധന ഫലം നെഗറ്റീവ് ആയി. മാധ്യമ പ്രവർത്തകനുമായി കഴിഞ്ഞ ഒരു മാസമായി സമ്പർക്കത്തിൽ ഉൾപ്പെട്ടവരോട് ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു. ഇത് പ്രകാരം കാസർകോട് ചുമതലയിൽ ഉണ്ടായിരുന്ന ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവർ ജില്ലാ ആശുപത്രിയിലെത്തി സാമ്പിൾ പരിശോധനക്ക് നൽകി. കാസർകോട് ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവും ഐസൊലേഷനിലാണ്. വീടുകളിൽ 1764 പേരും ആശുപത്രികളിൽ 31 പേരുമാണ് നിരീക്ഷണത്തിൽ ഉള്ളത്. 473 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്ന് പുതിയതായി ആറ് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.