കാസർകോട്: നീലേശ്വരം നർക്കിലക്കാട് സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചു. നർക്കിലക്കാട് കോട്ടമല സ്വദേശികളായ ആൽബിൻ (15), ബ്ലെസൻ (20) എന്നിവരാണ് മരിച്ചത്. വെസ്റ്റ് എളേരി പരപ്പച്ചാലിൽ തേജസ്വിനിപ്പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം.
കാവുന്തല സ്റാകത്തിൽ തോമസിൻ്റെ മകനാണ് ബ്ലസൻ. തോമസിൻ്റെ സഹോദരൻ റജിയുടെ മകനാണ് ആൽബിൻ. പുഴയിൽ മുങ്ങിയ രണ്ടുപേരെയും നാട്ടുകാർ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.