ETV Bharat / state

കളനാട് റെയിൽവേ സ്റ്റേഷനുണ്ട്,യാത്രക്കാരും ; പക്ഷേ ട്രെയിൻ നിർത്തില്ല - kalanad train stop complaint news

കൊവിഡിന് ശേഷം ട്രെയിൻ സർവീസ് പുനരാരംഭിച്ചപ്പോൾ കളനാട് സ്റ്റേഷനെ പൂർണമായും അവഗണിച്ചു

കളനാട് റെയിൽവേ സ്റ്റേഷൻ  കളനാട് റെയിൽവേ സ്റ്റേഷൻ വാര്‍ത്ത  കളനാട് റെയിൽവേ സ്റ്റേഷൻ സ്റ്റോപ് വാര്‍ത്ത  കളനാട് ട്രെയിന്‍ സര്‍വീസ് വാര്‍ത്ത  കളനാട് ട്രെയിന്‍ സര്‍വീസ്  കളനാട് വാര്‍ത്ത  കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ വാര്‍ത്ത  കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍  kalanad railway station  kalanad railway station news  kalanad railway station train stop news  kalanad railway station train stop  kalanad train stop news  kalanad train stop  kalanad train stop complaint news  kalanad train stop complaint
കളനാട് റെയിൽവേ സ്റ്റേഷൻ ഉണ്ട്, പക്ഷെ ട്രെയിൻ നിർത്തില്ല
author img

By

Published : Oct 13, 2021, 2:16 PM IST

കാസർകോട് : സ്റ്റേഷനും യാത്രക്കാരുമുണ്ട്. പക്ഷേ ട്രെയിനുകൾ നിർത്തില്ല. കാസർകോട് ജില്ലയിലെ കളനാട് റെയിൽവേ സ്റ്റേഷന്‍റെ നിലവിലെ ദുരവസ്ഥയാണിത്. കൊവിഡിന് മുമ്പ് കണ്ണൂർ-മംഗളൂരു, കോയമ്പത്തൂർ-മംഗളൂരു, കോഴിക്കോട്-മംഗളൂരു തുടങ്ങി ആറ് ട്രെയിനുകൾ
നിർത്തിയിരുന്നു.

കൊവിഡിന് ശേഷം ട്രെയിൻ സർവീസ് പുനരാരംഭിച്ചപ്പോൾ കളനാട് സ്റ്റേഷനെ പൂർണമായും അവഗണിച്ചു. ഇതോടെ മംഗളൂരുവിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാർഥികളും ചികിത്സയ്ക്കായി മംഗളൂരു, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരും ഒരുപോലെ ദുരിതത്തിലായി. യാത്രക്കാർ ഇല്ലാതായതോടെ ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി സ്റ്റേഷൻ മാറി.

കളനാട് റെയിൽവേ സ്റ്റേഷൻ ഉണ്ട്, പക്ഷെ ട്രെയിൻ നിർത്തില്ല

Also read: തുളുനാട്ടിൽ ഇന്നുമുണ്ട് 'ദുപ്പെകൾ' ; 300 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രശേഷിപ്പ്

വിനോദ സഞ്ചാര കേന്ദ്രമായ ചന്ദ്രഗിരി കോട്ടയും പ്രശസ്‌തമായ കിഴൂർ ധർമശാസ്‌താ ക്ഷേത്രവും ഉൾപ്പെടുന്ന സ്ഥലത്താണ് കളനാട് റെയിൽവേ സ്റ്റേഷൻ. ദേളി, ചെമ്മനാട്, മേൽപറമ്പ്, കോളിയടുക്കം ഭാഗങ്ങളിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ കൂടുതലും ഈ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നവരാണ്.

കളനാട് സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എംപിക്കും, റെയിൽവേ മന്ത്രിയ്ക്കും നിവേദനം നൽകി കാത്തിരിക്കുകയാണ് യാത്രക്കാർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.