ETV Bharat / state

കാസർകോട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടം; മരണം മൂന്നായി - car accident at kasargod

ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സുധീഷ്, സാബിർ എന്നിവരാണ് ഇന്ന് മരിച്ചത്

Three killed in car crash at kasargod  കാസർകോട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് മൂന്ന് മരണം  കാർ മതിലിലിടിച്ച് മൂന്ന് മരണം  കാസർകോട് ചിത്താരിയിൽ കാർ അപകടം  car accident at kasargod  Car accident at chittari kasargod
കാസർകോട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടം; മരണം മൂന്നായി
author img

By

Published : May 14, 2022, 8:04 PM IST

കാസർകോട്: ചിത്താരിയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മംഗളൂരുവിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പൂച്ചക്കാട് തോട്ടത്തിലെ സുധീഷ് (28), മുക്കൂട് കാരക്കുന്നിലെ സാബിർ (26) എന്നിവരാണ് ഇന്ന് മരിച്ചത്. അപകടത്തിൽ കൂട്ടക്കനി കാട്ടാമ്പള്ളി സ്വദേശി സാദാത്ത് സംഭവ ദിവസം തന്നെ മരിച്ചിരുന്നു.

വ്യാഴാഴ്‌ച രാത്രി 11 മണിയോടെ ചാമുണ്ഡിക്കുന്ന് പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. വീട്ടുമതിൽ പാടെ തകർന്നിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയത്. ഇവർക്കൊപ്പം പരിക്കേറ്റ പ്രസാദ് ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.