ETV Bharat / state

യാത്ര ക്ലേശം ഇനിയില്ല; ഒടുവില്‍ തോട്ടുകര പാലം തുറന്നു - kasargod latest news

തോട്ടുകര പാലം നിര്‍മാണം പൂര്‍ത്തിയായതോടെ പടന്ന, പിലിക്കോട് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏഴ് കിലോമീറ്ററോളം അധിക യാത്രയാണ് ഒഴിവായത്.

യാത്ര ദുരിതം ഇനിയില്ല  ഒടുവില്‍ തോട്ടുകര പാലം തുറന്നു  യാത്ര ദുരിതം ഇനിയില്ല  തോട്ടുകര പാലം തുറന്നു  thottukara bridge inagurated by g sudhakaran  bridge inaguration  bridge inaguration news  kasargod  kasargod latest news  kasargod local news
യാത്ര ക്ലേശം ഇനിയില്ല; ഒടുവില്‍ തോട്ടുകര പാലം തുറന്നു
author img

By

Published : Feb 6, 2021, 7:51 PM IST

കാസര്‍കോട്: പടന്ന പിലിക്കോട് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് യാത്രാ സൗകര്യം സുഗമമാക്കി തോട്ടുകരപാലം തുറന്നു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇരു പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന മൂസ ഹാജിമുക്ക് മാങ്കടവത്ത് റോഡില്‍ തോട്ടുകര പുഴക്ക് കുറുകെയാണ് പാലം നിര്‍മ്മിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പാലത്തിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കിയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്ത് നടന്നിട്ടുള്ളതെന്നും വര്‍ഷങ്ങളായി ജില്ലയില്‍ മുടങ്ങിക്കിടന്ന നിരവധി പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കിയതെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു പറഞ്ഞു.

തോട്ടുകര പാലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ പടന്ന, പിലിക്കോട് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏഴ് കിലോമീറ്ററോളം അധിക യാത്രയാണ് ഒഴിവായത്. ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്നതാണ് പാലത്തിന്‍റെ പ്രത്യേകത. 8 കോടി 85 ലക്ഷം രൂപയായിരുന്നു പദ്ധതിയുടെ ഭരണാനുമതി. 22.32 മീറ്റര്‍ നീളവും11.05 മീറ്റര്‍ വീതിയുമുള്ള മൂന്ന് സ്‌പാനോട് കൂടി ആകെ 66.96 മീറ്റര്‍ നീളവും ഇരുവശവും നടപ്പാതയോടു കൂടിയുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.