ETV Bharat / state

ബദിയടുക്ക സ്‌കൂളില്‍ വീണ്ടും മോഷണം - മോഷണ പരമ്പര

പത്ത് ദിവസം മുമ്പും ഇവിടെ ലാപ്‌ടോപുകള്‍ മോഷണം പോയിരുന്നു.

ബദിയടുക്ക സ്‌കൂളില്‍ മോഷണ പരമ്പര
author img

By

Published : Nov 21, 2019, 8:14 PM IST

കാസര്‍കോട്: ബദിയടുക്ക ഗവ.ഹൈസ്‌കൂളില്‍ രണ്ടാമതും ലാപ്‌ടോപ് മോഷണം പോയി. ഹൈസ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്‍ററില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപാണ് മോഷണം പോയത്.

ബി.ആര്‍.സി ഡാറ്റകള്‍ സൂക്ഷിക്കുന്ന ലാപ്‌ടോപാണ് നഷ്ടപ്പെട്ടതെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. ഇരുമ്പ് വെല്‍ഡ് ചെയ്തുണ്ടാക്കിയ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷണം നടന്നിരിക്കുന്നത്. പത്ത് ദിവസം മുന്‍പും സ്കൂളില്‍ നിന്ന് ലാപ്‌ടോപ്‌ മോഷണം പോയിരുന്നു.

സ്‌കൂള്‍ വളപ്പില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതാണ് മോഷ്ടാക്കള്‍ക്ക് സഹായകമാകുന്നതും. സംഭവത്തില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.

Body:tConclusion:

Intro:സ്‌കൂളിലെ മോഷണങ്ങള്‍ക്ക് പിന്നാലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലും കള്ളന്‍ കയറി. ബദിയടുക്ക ഗവ.ഹൈസ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സിയുടെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ ലാപ് ടോപ്പുകള്‍ കവര്‍ന്നു. ബി.ആര്‍.സി ഡാറ്റകള്‍ സൂക്ഷിക്കുന്ന ലാപ്‌ടോപാണ് മോഷണം പോയത്. ഇരുമ്പുകള്‍ വെല്‍ഡ് ചെയ്തുണ്ടാക്കിയ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷണം. പത്ത് ദിവസം മുന്‍പ് ഇവിടുത്തെ സ്‌കൂളില്‍ നിന്നും ലാപ് ടോപ്പ് മോഷണം പോയിരുന്നു. സ്‌കൂള്‍ വളപ്പില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതാണ് മോഷ്ടാക്കള്‍ക്ക് സഹായകമാകുന്നതും. സംഭവത്തില്‍ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.
Body:tConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.