ETV Bharat / state

സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി നാടിന് സമര്‍പ്പിച്ചു - കാസര്‍കോട് വാര്‍ത്തകള്‍

ടാറ്റാ ഗ്രൂപ്പാണ് കാസർകോട് തെക്കിൽ വില്ലേജിൽ ആശുപത്രി നിർമിച്ചത്.

covid  covid Hospital  karagod covid Hospital  kasargod news  കാസര്‍കോട് കൊവിഡ് ആശുപത്രി  കാസര്‍കോട് വാര്‍ത്തകള്‍  കൊവിഡ് ആശുപത്രി
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി നാടിന് സമര്‍പ്പിച്ചു
author img

By

Published : Sep 9, 2020, 6:26 PM IST

Updated : Sep 9, 2020, 9:36 PM IST

കാസര്‍കോട് : ടാറ്റ ഗ്രൂപ്പ് നിർമിച്ച സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് ആശുപത്രി നാടിന് സമർപ്പിച്ചു. കാസർകോട് തെക്കിൽ വില്ലേജിൽ വെന്‍റിലേറ്റർ സൗകര്യങ്ങളോട് കൂടിയ ആശുപത്രി സമുച്ചയമാണ് ജില്ലയുടെ ആരോഗ്യ മേഖലക്ക് മുതല്‍ക്കൂട്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌ത ആശുപത്രി സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കലക്ടർ ഡോ.ഡി. സജിത് ബാബു ഏറ്റുവാങ്ങി. കൊവിഡ്‌ വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നപ്പോഴാണ് സംസ്ഥാന സർക്കാരുമായി സഹകരിച്ച് കൊവിഡ് രോഗികൾക്ക് മാത്രമായി കാസർകോട് ആശുപത്രി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി നാടിന് സമര്‍പ്പിച്ചു

പൂർണമായും ഉരുക്കിൽ തീർത്ത കണ്ടെയ്‌നറുകളാണ് ആശുപത്രിക്കായി സ്ഥാപിച്ചത്. പൊതു സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്‍റെ മാതൃകയാണ് ടാറ്റ കൊവിഡ് ആശുപത്രി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്ന് മേഖലകളായി തിരിച്ചാണ് ആശുപത്രി നിർമിച്ചത്. ഒരു മേഖല പൂർണമായും ഐസൊലേഷൻ സംവിധാനമാണ്. 36 വെന്‍റിലേറ്റർ കിടക്കകളും നൂറോളം ഐസൊലേഷൻ കിടക്കകളും കൊവിഡ് ആശുപത്രിയിലുണ്ട്. 40 അടി നീളവും 10 അടി വീതിയുമുള്ള 128 കണ്ടെയ്‌നറുകളാണ് ആശുപത്രിക്കായി സ്ഥാപിച്ചത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ നിന്നും ഓണ്‍ലൈനിലൂടെ ഉദ്‌ഘാടന ചടങ്ങിൽ പങ്കാളികളായി.

Last Updated : Sep 9, 2020, 9:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.