ETV Bharat / state

ജില്ലയിൽ ഓക്‌സിജൻ സംവിധാനവും വെന്‍റിലേറ്റർ കിടക്കകളും സജ്ജമെന്ന് കലക്ടർ

ജില്ലയിൽ 74 ഐസിയു കിടക്കകളും 59 ഐസിയു വെന്‍റിലേറ്ററുകളും 59 വെന്‍റിലേറ്ററുകളും 85 ഓക്സിജൻ കിടക്കകളും സജ്ജമാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ജില്ലാ കളക്‌ടർ ഡോ.ഡി സജിത് ബാബു

വെന്‍റിലേറ്റർ കിടക്ക  ഓക്‌സിജൻ  oxygen  ventilator beds  ഡോ.ഡി സജിത് ബാബു  ജില്ലാ കളക്ടർ  district collector  കൊവിഡ്  COVID  CORONA  COVID-19
കാസർകോട് ജില്ലയിൽ ഓക്‌സിജൻ സംവിധാനവും വെന്‍റിലേറ്റർ കിടക്കകളും സജ്ജമെന്ന് ജില്ലാ കളക്ടർ
author img

By

Published : May 7, 2021, 6:10 PM IST

കാസർകോട്: കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ജില്ലയിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്ന് ജില്ലാ കലക്‌ടർ ഡോ.ഡി സജിത് ബാബു. ജില്ലയിൽ ആവശ്യത്തിന് ഓക്‌സിജൻ സംവിധാനവും വെന്‍റിലേറ്റർ കിടക്കകളും സജ്ജമാണ്. മറ്റു രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാസർകോട് ജില്ലയിൽ ഓക്‌സിജൻ സംവിധാനവും വെന്‍റിലേറ്റർ കിടക്കകളും സജ്ജം

READ MORE: ഇന്ന് 38,460 പേര്‍ക്കു കൂടി കൊവിഡ്, 54 മരണം

സിഎഫ്എൽടിസികൾ എല്ലാ തദ്ദേശ സ്ഥാപന പരിധികളിലും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ മഹാരാഷ്ട്ര, സൗത്ത് ആഫ്രിക്ക വക ഭേദങ്ങൾ കൂടുതലായി കാണുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. അതിനാൽ സർക്കാർ നിർദേശ പ്രകാരമുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും കലക്‌ടർ അഭ്യർഥിച്ചു.

READ MORE: കേരളത്തിനുള്ള വാക്‌സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്രത്തിനോട് ഹൈക്കോടതി

നിലവിൽ ജില്ലയിൽ 74 ഐസിയു കിടക്കകളും 59 ഐസിയു വെന്‍റിലേറ്ററുകളും 59 വെന്‍റിലേറ്ററുകളും 85 ഓക്സിജൻ കിടക്കകളും സജ്ജമാണ്. ആവശ്യാനുസരണം ഓക്സിജൻ സിലിണ്ടറുകൾ ശേഖരിക്കുന്നുണ്ടെന്നും കലക്‌ടർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.