കാസര്‍കോട്: കസബ തുറമുഖത്ത് തെളിവെടുപ്പിനിടെ പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലില്‍ ചാടിയ യുവാവിനെ ആറുദിവസമായിട്ടും കണ്ടെത്താനായില്ല. പോക്‌സോ കേസ് പ്രതിയായ മധൂർ കാളിയങ്കാട് സ്വദേശി മഹേഷാണ് നെല്ലിക്കുന്ന് ഹാർബറില്‍ തെളിവെടുപ്പിനിടെ കടലില്‍ ചാടിയത്. തീരദേശ പൊലീസും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് വിഫലമായത്. നേവിയുടെ സഹായം തേടിയെങ്കിലും ലഭ്യമായില്ല. പൊലീസ്, തീരദേശ പൊലീസ്, ഫിഷറീസ്, മുങ്ങല്‍ വിദഗ്ധര്‍ എന്നിവര്‍ അടങ്ങിയ സീ വാട്ടര്‍ റസ്‌ക്യൂ സംഘം, കണ്ണൂര്‍ ആദികടലായില്‍ നിന്നുമെത്തിയ സമീറിന്‍റെ നേതൃത്വത്തിലുള്ള സ്‌കൂബ സംഘം തുടങ്ങിയവർ കടലില്‍ തെരച്ചില്‍ നടത്തിയിരുന്നു. യുവാവ് ചാടിയ സ്ഥലത്തും പരിസരത്തുമായാണ് സ്‌കൂബ സംഘത്തിലെ മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ നടത്തിയത്. കടലില്‍ പ്രതികൂല കാലാവസ്ഥയായതിനാലാണ് നേവിയുടെ സഹായം തേടിയതെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് വിശദീകരണം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാത്തതിനാല്‍ ആഴക്കടലിലെ നിരീക്ഷണ സാധ്യത ഇല്ലാതായി. ആകെ തീരദേശ പൊലീസിന്‍റെ ഒരു ബോട്ടാണ് തെരച്ചിലിനായുള്ളത്.
കൈവിലങ്ങോടെ കടലില്‍ ചാടിയ പ്രതിയെ കാണാതായിട്ട് ആറ് ദിവസം
തെളിവെടുപ്പിനിടെയാണ് പോക്‌സോ കേസ് പ്രതിയായ മധൂർ കാളിയങ്കാട് സ്വദേശി മഹേഷ് പൊലീസിനെ വെട്ടിച്ച് കടലില്‍ ചാടിയത്