കാസർകോട്: പോക്സോ കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാലോം ചുള്ളിയിലെ ഷൈജു ദാമോദരനാണ് (40) മരിച്ചത്. 16 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഈ മാസം 14-നാണ് വെള്ളരിക്കുണ്ട് പൊലീസ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി കൊവിഡ് നിരീക്ഷണത്തിനായി രാജപുരം പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഉച്ചക്ക് രണ്ടരയോടെയാണ് ഷൈജുവിനെ ആശുപതി ബാത്‌റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊവിഡ് നിരീക്ഷണം പൂര്‍ത്തിയാക്കി ഞായറാഴ്ച വൈകിട്ട് ഷൈജുവിനെ ജയിലിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ആശുപത്രി അധികൃതരും കാവലില്‍ ഉണ്ടായിരുന്ന ജയില്‍ അധികൃതരും ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ഷൈജു ജീവനൊടുക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ടെലിവിഷന്‍ നേരെയാക്കാന്‍ എന്ന വ്യാജേന ഷൈജു പതിനാറുകാരനെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്ന് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു കുട്ടിയുടെ പരാതി. ഷൈജുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിൽ എത്തുമ്പോഴേക്കും കൈ ഞരമ്പും കഴുത്തും മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കിയ ശേഷമാണ് അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കിയത്. ഒരു വര്‍ഷം മുന്‍പ് മാലോം കാര്യോട്ട് ചാലില്‍ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയാണ് ഷൈജു. ഈ കേസിന്‍റെ വിചാരണ നടപടികള്‍ നടന്നു വരികയാണ്. ഇതിനിടയിലാണ് ഇയാള്‍ പോക്സോ കേസിലും അറസ്റ്റിലായത്.
പോക്സോ കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ - haning
കാസർക്കോട് വെള്ളരിക്കുണ്ട് ചുള്ളി സ്വദേശി ഷൈജു ദാമോദരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.