ETV Bharat / state

പത്ത് പേര്‍ക്ക് കൊവിഡ്; കാസര്‍കോട് വീണ്ടും ആശങ്കയില്‍ - അന്തർസംസ്ഥാന യാത്രക്കാര്‍

അന്തർസംസ്ഥാന യാത്രക്കാരിൽ നിന്നും രോഗവ്യാപന സാധ്യത കൂടുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

Covid kasaragod  കാസര്‍കോട് കൊവിഡ്  കാസർകോട് നഗരസഭ  കള്ളാര്‍ കൊവിഡ്  അന്തർസംസ്ഥാന യാത്രക്കാര്‍
പത്ത് പേര്‍ക്ക് കൊവിഡ്; കാസര്‍കോട് വീണ്ടും ആശങ്കയില്‍
author img

By

Published : May 14, 2020, 8:04 PM IST

കാസർകോട്: ആശങ്കയുയർത്തി ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാം ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നത് തീവ്രതയേറിയ വൈറസാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സമ്പർക്കത്തിലൂടെയടക്കം വൈറസ് ബാധയുണ്ടായത്. നേരത്തെ രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്നെത്തിയ വ്യക്തിയുടെ സമ്പർക്കത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലാ, ജനറൽ ആശുപത്രികളിലെ രണ്ട് ആരോഗ്യ പ്രവർത്തകർ, കാസർകോട് നഗരസഭയിലെ 65 വയസുകാരൻ, ബെംഗളൂരുവില്‍ നിന്നുമെത്തിയ 26 വയസുള്ള കള്ളാർ സ്വദേശി, മഹാരാഷ്ട്രയിൽ നിന്നുമെത്തിയ രണ്ട് കുമ്പള സ്വദേശികൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ നിന്നും മെയ് നാലിനെത്തി, 11ന് രോഗബാധ സ്ഥിരീകരിച്ച പൈവളികെ സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന പൊതുപ്രവർത്തകൻ, കൂടെ യാത്ര ചെയ്‌ത അദ്ദേഹത്തിന്‍റെ ഭാര്യ, ഇവരുടെ പതിനൊന്നും എട്ടും വയസുള്ള ആൺകുട്ടികൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഈ പൊതുപ്രവർത്തകൻ ഇതിനിടയിൽ മൂന്ന് തവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയുമായി എത്തുകയും ആശുപത്രിയിലെ കാൻസർ വാർഡ്, ലാബ്, എക്‌സ്‌-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിക്കുകയും ചെയ്‌തിട്ടുണ്ട്. അതിനാൽ സമ്പർക്ക പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് എങ്ങനെ രോഗബാധയുണ്ടായി എന്നതിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

കൊവിഡ് സ്ഥിരീകരിച്ച കാസർകോട് നഗരസഭയിലെ 65 വയസുകാരൻ കഴിഞ്ഞ ഒന്നര മാസത്തിലധികമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിലായിരുന്നു താമസം. കോട്ടയത്ത്‌ നിന്നും തലപ്പടിയിലേക്കെത്തിയ ആംബുലൻസിൽ കയറിയാണ് ഇയാൾ കാസർകോടെത്തിയത്. ശ്വാസകോശരോഗത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു കള്ളാർ സ്വദേശി. മെയ് 12ന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുമെത്തിയ കുമ്പള സ്വദേശിയായ 58 വയസുകാരൻ ഹൃദ്രോഗിയും കടുത്ത പ്രമേഹരോഗിയുമാണ്. അതിനാൽ ഇയാളെ പരിയാരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ കാസര്‍കോട് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമാണ് പ്രവേശിപ്പിച്ചത്.

അതേസമയം അന്തർസംസ്ഥാന യാത്രക്കാരിൽ നിന്നും രോഗവ്യാപന സാധ്യത കൂടുന്നതായി ബോധ്യപ്പെട്ടതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്തില്‍ നിന്നുമെത്തുവര്‍ വീടുകളില്‍ മുറികളില്‍ തന്നെ നിരീക്ഷണത്തിൽ കഴിയുന്നുവെന്ന് കുടുംബങ്ങളും ജാഗ്രതാ സമിതികളും ഉറപ്പുവരുത്തണം. ഇത്തരക്കാർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ സമീപത്തെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും ജില്ലാ കലക്‌ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.