ETV Bharat / state

റെയിൽവേ ട്രാക്കിൽ ഇരുമ്പുപാളി കണ്ടെത്തിയ സംഭവം : തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ - IRON PLATE FOUND RAILWAY TRACK KASARGOD KOTTIKULAM

കോൺക്രീറ്റിൽ നിന്നും ഇരുമ്പ് വേർതിരിച്ച് എടുക്കാനാണ് ഇരുമ്പ്പാളി പാളത്തിൽവച്ചതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി

IRON PLATE FOUND IN RAILWAY TRACK  റെയിൽവേ ട്രാക്കിൽ ഇരുമ്പുപാളി കണ്ടെത്തിയ സംഭവം  ഇരുമ്പ്പാളി പാളത്തില്‍ കയറ്റി വെച്ച സംഭവം  റെയിൽവേ പാളത്തിൽ ഇരുമ്പ് പാളി വെച്ച യുവതി പിടിയിൽ  IRON PLATE FOUND RAILWAY TRACK KASARGOD KOTTIKULAM  കാസർകോട് കോട്ടിക്കുളം റെയിൽവേ ട്രാക്ക്
റെയിൽവേ ട്രാക്കിൽ ഇരുമ്പുപാളി കണ്ടെത്തിയ സംഭവം; തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ
author img

By

Published : Aug 31, 2022, 10:55 PM IST

കാസര്‍കോട് : കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപം കോണ്‍ക്രീറ്റില്‍ ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തില്‍ കയറ്റിവച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ. ആക്രി സാധനങ്ങൾ ശേഖരിച്ച്‌ വിൽപ്പന നടത്തുന്ന വില്ലുപ്പുരം സ്വദേശിനിയും ഇപ്പോൾ പള്ളിക്കരയിലെ താമസക്കാരിയുമായ കനകവല്ലിയെയാണ് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കോൺക്രീറ്റിൽ നിന്നും ഇരുമ്പ് വേർതിരിച്ച് എടുക്കാനാണ് ഇരുമ്പ്പാളി പാളത്തിൽ വെച്ചതെന്നാണ് കനകവല്ലി പൊലീസിനോട് പറഞ്ഞത്. ഇവരെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. കോണ്‍ക്രീറ്റില്‍ ഘടിപ്പിച്ച ഇരുമ്പ്പാളി റെയിൽവെ പാളത്തിൽ കണ്ടെത്തിയതോടെ ഉന്നത ഉദ്യോഗസ്ഥർ അടക്കം കാസർകോട് എത്തിയിരുന്നു.

ALSO READ: റെയിൽവേ ട്രാക്കിൽ ഇരുമ്പുപാളി കണ്ടെത്തിയ സംഭവം; അട്ടിമറി സാധ്യത തള്ളാതെ പൊലീസ്, ആർപിഎഫ് ഉദ്യോഗസ്ഥർ നാളെ എത്തും

ആർപിഎഫും പൊലീസും ഇന്‍റലിജൻസും അന്വേഷണം നടത്തുന്നതിടയിലാണ് ഇവർ പിടിയിലായത്. ജൂലൈയിലും ട്രാക്കിൽ കല്ലുകൾ നിരത്തിവച്ചതായി കണ്ടെത്തിയിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ പല സ്ഥലത്തും ട്രാക്കിൽ ബോധപൂർവം കല്ലുകൾ നിരത്തിയ പല സംഭവങ്ങളും അടുത്തിടെ ഉണ്ടായിരുന്നു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.