കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴപ്പണ കേസില്‍ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് തുടരുന്നു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാൻ രണ്ടര ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തില്‍ കെ സുന്ദരയുമായി അന്വേഷണ സംഘം കെ സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട്ടെ ഹോട്ടല്‍ മുറിയില്‍ തെളിവെടുപ്പ് നടത്തി.
ഈ മുറിയില്‍ വെച്ച് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കിയതായുള്ള മൊഴിയിലാണ് സുന്ദരയെ കൊണ്ടുവന്ന് ഹോട്ടല്‍ മുറിയില്‍ തെളിവെടുത്തത്. ഈ സമയത്ത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററും സുരേന്ദ്രന്‍റെ വിശ്വസ്തനുമായ സുനില്‍ നായ്ക്ക് മുറിയില്‍ ഉണ്ടായിരുന്നതായി കെ സുന്ദര ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
ALSO READ: യുവതി തീകൊളുത്തി മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം