കാസര്‍കോട് : യാത്ര ഇളവുകൾ ലഭ്യമാകാതെ മംഗളൂരുവിൽ ഉപരി പഠന നടത്തുന്ന വിദ്യാർഥികൾ പ്രതിസന്ധിയില്‍. കാസർകോട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നവർക്ക് മുഴുവൻ ടിക്കറ്റ് നിരക്ക് നല്‍കിയാല്‍ മാത്രമെ ഇപ്പോള്‍ യാത്ര സാധ്യമാകു.
കെഎസ്‌ആര്‍ടിസി നേരത്തെ വിദ്യാർഥികൾക്ക് ഒരു അക്കാദമിക വർഷത്തേക്ക് പാസ് നല്‍കിയിരുന്നു. എന്നാൽ കൊവിഡ് ഇളവുകൾക്ക് ശേഷം സർവീസുകൾ പുനരാരംഭിച്ചപ്പോൾ പാസുകൾ ലഭ്യമാക്കിയില്ലെന്നു വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു. പുതുക്കിയ ടിക്കറ്റ് നിരക്ക് പ്രകാരം കാസർകോട് നിന്നും മംഗലാപുരത്തെക്ക് പോയി വരാൻ 136 രൂപ വേണം. സാമ്പത്തികമായി പ്രയാസം നേരിടുന്ന വിദ്യാർഥികൾക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
റെയിൽവേ ഗതാഗതം പൂർണമായും പുനസ്ഥാപിക്കാത്തതും പ്രശ്നമാണ്. പൂർണമായും ദേശസാൽകൃത റൂട്ടായ മംഗളൂരു -കാസർകോട് ദേശീയപാത വഴി കെഎസ്‌ആർടിസിയെ ആശ്രയിക്കുക മാത്രമാണ് നിലവിൽ വിദ്യാർഥികളുടെ മുന്നിലുള്ള പോം വഴി. അതിനാൽ യാത്ര ഇളവുകൾക്കൊപ്പം കോളജ് സമയങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കണം എന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു.