കാസര്‍കോട് : വീട്ടിലെ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ മൃതദേഹം കണ്ടെത്താനായി ഐറോവ് സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന. കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീളയുടെ മൃതദേഹം കണ്ടെത്താനാണ് ചന്ദ്രഗിരിപ്പുഴയിലെ തെക്കില്‍പ്പാലത്തോട് ചേര്‍ന്ന സ്ഥലത്ത് ഐറോവ് സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്.
കൊല്ലപ്പെട്ട പ്രമീളയുടെ മൃതദേഹം ചാക്കിലാക്കി കല്ല് കെട്ടി താഴ്‌ത്തിയെന്ന ഭര്‍ത്താവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുങ്ങല്‍ വിദഗ്‌ധരെത്തി പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്നാണ് സോണാര്‍ സിസ്റ്റം ഉപയോഗിച്ച് തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. സെപ്റ്റംബര്‍ 20നാണ് സെല്‍ജോ ഭാര്യ പ്രമീളയെ കാണാനില്ലെന്ന് കാണിച്ച് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. സംശയം തോന്നിയതിനെതുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് സെല്‍ജോ കൊലപാതക വിവരം പുറത്ത് പറഞ്ഞത്. ചാക്കിലാക്കിയ മൃതദേഹം സെല്‍ജോ തന്റെ ഓട്ടോയില്‍ കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കൊലപാതകത്തിന് ശേഷം കാമുകിക്കയച്ച സന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്.