ETV Bharat / state

കാസര്‍കോട് നഗരത്തില്‍ ഒരാഴ്ച കടകൾ അടച്ചിടാൻ ഉത്തരവ് - ഡോ. ഡി. സജിത് ബാബു

ജില്ലയിൽ ഇന്ന് 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴവർഗ കടയിൽ നിന്നുമാണ് സമ്പർക്കത്തിലൂടെ അഞ്ച് പേർക്ക് കൊവിഡ് ബാധിച്ചത്.

Covid  Kasaragod  Kasaragod city  one week  കാസര്‍കോട് നഗരം  കടകൾ അടച്ചിടാൻ ഉത്തരവ്  കൊവിഡ് സ്ഥിരീകരിച്ചു  ഡോ. ഡി. സജിത് ബാബു  കാസർകോട് നഗരം
കാസര്‍കോട് നഗരത്തിലടക്കം ഒരാഴ്ചക്കാലം കടകൾ അടച്ചിടാൻ ഉത്തരവ്
author img

By

Published : Jul 10, 2020, 10:26 PM IST

കാസർകോട്: കാസര്‍കോട് നഗരത്തിലടക്കം ഒരാഴ്ചക്കാലം കടകൾ അടച്ചിടാൻ ഉത്തരവ്. ജില്ലയിൽ ഇന്ന് 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. നാല് പച്ചക്കറി കടകളിൽ നിന്നും ഒരു പഴവർഗ കടയിൽ നിന്നുമാണ് സമ്പർക്കത്തിലൂടെ അഞ്ച് പേർക്ക് കൊവിഡ് ബാധിച്ചത്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കാസർകോട് നഗരമടക്കമുള്ള പ്രദേശങ്ങൾ കണ്ടയ്ൻമെന്‍റ് സോണുകളായി ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു പ്രഖ്യാപിച്ചു.

കണ്ടെയ്ൻമെന്‍റ് സോണിലെ കടകളിൽ നിന്ന് ഇന്ന് എത്രപേർക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെ നിന്ന് ഇനി ഒരാൾക്ക് പോലും സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഉത്തരവ്. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ അടിയന്തിര യോഗമാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചത്.

കാസർകോട് നഗരത്തിനൊപ്പം കാലിക്കടവ് മത്സ്യ-പച്ചക്കറി മാർക്കറ്റ്, ചെർക്കള ടൗൺ ഏരിയ, കാഞ്ഞങ്ങാട് മത്സ്യ-പച്ചക്കറി മാർക്കറ്റ്, തൃക്കരിപ്പൂർ മത്സ്യ-പച്ചക്കറി മാർക്കറ്റ്, നീലേശ്വരം, കാസർഗോഡ് മത്സ്യ-പച്ചക്കറി മാർക്കറ്റ്, മത്സ്യ-പച്ചക്കറി മാർക്കറ്റ്, കുഞ്ചത്തൂർ, ഉപ്പള മത്സ്യ മാർക്കറ്റ്, ഉപ്പള ഹനഫി ബസാർ പച്ചക്കറിക്കട, മജീർപള്ള മാർക്കറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ ജൂലായ് 17 വരെ പൂർണ്ണമായും കടകൾ അടച്ചിടേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.