ETV Bharat / state

സവാദിന്‍റെ കേസിനെ കുറിച്ച് അറിയില്ലെന്ന് ഭാര്യ ഇടിവി ഭാരതിനോട്‌ ; എൻഐഎ സംഘം കാസർകോട് എത്തിയതായി സൂചന

Hand Chopping Case : സവാദ് ഒന്നാം പ്രതിയായ, അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഭാര്യ ഖദീജ

Savad wife audio  tj joseph  Hand Hacked Case  ടിജെ ജോസഫ്‌  അധ്യാപകന്‍റെ കൈവെട്ടി
Savad wife audio
author img

By ETV Bharat Kerala Team

Published : Jan 12, 2024, 4:00 PM IST

സവാദിന്‍റെ കേസിനെ കുറിച്ച് അറിയില്ലെന്ന് ഭാര്യ

കാസർകോട് : സവാദിന്‍റെ കേസുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്ന് ഭാര്യയുടെ പ്രതികരണം. സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടത് (Savad's Wife on Hand Chopping Case). സവാദിന്‍റെ മറ്റ് കാര്യങ്ങൾ അറിയില്ലെന്നും ഭാര്യ ഖദീജ ഇടിവി ഭാരതിനോട്‌ പറഞ്ഞു.

പൊലീസ് മൊഴിയെടുത്തിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. അതേസമയം എൻഐഎ അന്വേഷണ സംഘം കാസർകോട് എത്തിയതായി വിവരമുണ്ട്. അന്വേഷണ സംഘം ഖദീജയുടെ മൊഴി രേഖപ്പെടുത്തും. സവാദ് കൈവെട്ട് കേസ് പ്രതിയാണെന്ന് അറിഞ്ഞത് കസ്റ്റഡിയിൽ എടുത്തതിന് ശേഷം ആണെന്നും ഷാജഹാന്‍ ആണെന്നുപറഞ്ഞാണ് വിവാഹം കഴിച്ചതെന്നും ഭാര്യാപിതാവ് അബ്‌ദുറഹ്‌മാൻ ഇന്നലെ പ്രതികരിച്ചിരുന്നു.

അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് വിവാഹിതനാകുന്നത് 2016 ലാണ്.
പ്രതി ആണെന്ന് അറിയാതെയാണ് വിവാഹം ചെയ്‌ത് നൽകിയതെന്ന് യുവതിയുടെ കുടുംബം പറയുമ്പോഴും ഇക്കാര്യങ്ങളിൽ അന്വേഷണം നടക്കും. ഭാര്യയുടെ പ്രസവം ഉപ്പളയിൽ ആണ് നടന്നത്. ഇവിടെയാണ് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ സവാദ് എന്ന പേര് നൽകിയത്. ഇതാണ് അന്വേഷണ സംഘത്തിന് നിർണായക തെളിവായത്.

തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതിയാണ് സവാദ്. ടി ജെ ജോസഫ് തയ്യാറാക്കിയ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിൽ പ്രവാചകനെ അവഹേളിക്കുന്ന രീതിയിൽ പരാമർശമുണ്ടെന്ന വിമർശനം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ കോളജില്‍ നിന്നും ടിജെ ജോസഫിനെ സസ്പെന്‍ഡ് ചെയ്‌തു.

ഇതിനുപിന്നാലെ 2010 ജൂലൈ 4 ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന ടി ജെ ജോസഫിനെ തടഞ്ഞുനിര്‍ത്തി ഒരു സംഘം വലത് കൈപ്പത്തി വെട്ടിമാറ്റി. ഇതിനുമുമ്പും പ്രതികൾ ടി ജെ ജോസഫിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ ശ്രമം പരാജയപ്പെടുകയാണ് ഉണ്ടായത്. തുടർന്ന് പ്രതികൾ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയാണ് ഈ ക്രൂര കൃത്യം നടപ്പിലാക്കിയത്.

ALSO READ: കൈവെട്ടുകേസ് പ്രതി സവാദ് വിവാഹം ചെയ്‌തതും കള്ളപ്പേരില്‍ ; കാസർകോട് കേന്ദ്രീകരിച്ചും അന്വേഷണം

സംഭവത്തിന് പിന്നാലെ കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് കേസ് ഏറ്റെടുത്ത എൻഐഎയും കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായിരുന്നു ഈ സംഭവം. 2015ൽ ഒന്നാം ഘട്ട വിചാരണയിൽ മുപ്പത്തിയൊന്ന് പേരിൽ പതിമൂന്ന് പേരെ ശിക്ഷിക്കുകയും പതിനെട്ട് പേരെ വെറുതെ വിടുകയും ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.