ETV Bharat / state

എന്‍ഡോസള്‍ഫാനെ അനുകൂലിച്ച ജില്ലാ കലക്‌ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം - കാസര്‍കോട്

ജില്ലാ കലക്ടറെ മാറ്റുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടരാനാണ് പീഡിത ജനകീയ മുന്നണിയുടെ തീരുമാനം.

പീഡിത ജനകീയ മുന്നണിയുടെ സത്യാഗ്രഹ സമരം
author img

By

Published : Jul 25, 2019, 8:31 PM IST

Updated : Jul 25, 2019, 10:03 PM IST

കാസര്‍കോട്: കാസര്‍കോട് ജില്ലാ കലക്‌ടറെ മാറ്റണമെന്നാവശ്യപ്പെട്ട് പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. ജില്ലയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന കലക്‌ടറുടെ പ്രസ്‌താവനയാണ് സമരത്തിലേക്ക് നയിച്ചത്. കാസര്‍കോട് നിരവധി മനുഷ്യജീവനുകള്‍ ശാരീരിക മാനസിക വെല്ലുവിളികളോടെ പിറന്നു വീഴുമ്പോള്‍ അതിനെ പരിഹസിക്കുകയാണ് കലക്‌ടര്‍ ഡോ ഡി സജിത് ബാബു ചെയ്യുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിച്ചു.

എന്‍ഡോസള്‍ഫാനെ അനുകൂലിച്ച ജില്ലാ കലക്‌ടറെ മാറ്റമമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം

നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കുന്നത്. സുപ്രീം കോടതി വിധി മുന്നിലുണ്ടായിട്ടും എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന കലക്‌ടറില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും സമരസമിതി പറഞ്ഞു. ജില്ലാ കലക്‌ടറെ മാറ്റുന്നതുവരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ തുടരാനാണ് പീഡിത ജനകീയ മുന്നണിയുടെ തീരുമാനം.

Intro:കാസര്‍ഗോഡ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് പീഡിത ജനകീയ മുന്നണി കലക്ട്രേറ്റില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. ജില്ലയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ അല്ലെന്ന് കലക്ടറുടെ പ്രസ്താവനയാണ് സമരസമിതിയെ ചൊടിപ്പിച്ചത്.

Body:വി ഒ

കാസര്‍കോട്ടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായ എന്‍ഡോസള്‍ഫാനെ അനുകൂലിച്ച ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും പീഡിത ജനകീയ മുന്നണിയും. കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സത്യാഗ്രഹസമരം സംഘടിപ്പിച്ചു. കലക്ടര്‍ പദവിയിലിരിക്കുന്നയാള്‍ വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യണമെന്നാണ് സമരസമിതിയുടെ ആവശ്യം.

ബൈറ്റ്
മുനീസ ( പീഡിത ജനകീയ മുന്നണി)

കാസര്‍കോട് നിരവധി മനുഷ്യജീവനുകള്‍ ശാരീരിക മാനസിസ വെല്ലുവിളികളോടെ പിറന്നു വീഴുമ്പോള്‍ അതിനെ പരിഹസിക്കുകയാണ് നിലവിലെ കലക്ടര്‍ ഡോ.ഡി.സജിത് ബാബു ചെയ്യുന്നതെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആരോപിക്കുന്നത്. നിരവധി പഠനങ്ങള്‍ക്ക് ശേഷമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കുന്നത്. സുപ്രീം കോടതി വിധി മുന്നിലുണ്ടായിട്ടും എന്‍ഡോസള്‍ഫാനെ അനുകൂലിക്കുന്ന ജില്ലാ കലക്ടറില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും സമരസമിതി വ്യക്തമാക്കുന്നു. ഭരണഘടനാ പരമായി പ്രവര്‍ത്തിക്കേണ്ട കലക്ടര്‍ വ്യക്തിപരമായ അഭിപ്രായം പ്രകടനം നടത്തുന്നതിനെയും പീഡിത മുന്നണി ചോദ്യം ചെയ്യുന്നു. കളക്ടറെ മാറ്റുന്നതുവരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടരാനാണ് പീഡിത ജനകീയ മുന്നണിയുടെ തീരുമാനംConclusion:ഇടിവി ഭാരത്
കാസര്‍കോട്

Last Updated : Jul 25, 2019, 10:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.