ETV Bharat / state

റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ചന്ദ്രശേഖരന്‍ - E. Chandrasekharan

വര്‍ഷങ്ങളായി പട്ടയത്തിനുള്ള നിരവധി അപേക്ഷകള്‍ പരിഗണിക്കപ്പെടാതെ കിടക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

പട്ടയ വിതരണമേള  കാസര്‍കോട്  ഇ. ചന്ദ്രശേഖരന്‍  റവന്യൂ മന്ത്രി  kasaragod  E. Chandrasekharan  revenue minister
റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ചന്ദ്രശേഖരന്‍
author img

By

Published : Jan 27, 2020, 4:32 PM IST

കാസര്‍കോട്: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടികള്‍ അട്ടിമറിക്കാൻ ശ്രമം നടത്തുന്നു. പട്ടയ വിതരണ നടപടികള്‍ക്ക് തുരങ്കം വെക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കാസര്‍കോട് ജില്ലാതല പട്ടയ വിതരണമേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ചന്ദ്രശേഖരന്‍

പട്ടയത്തിനുള്ള നിരവധി അപേക്ഷകള്‍ കാലങ്ങളോളം പരിഗണിക്കപ്പെടാതെ കിടക്കുന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഭൂമി അളന്ന്‌ കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വയം നിയമനിര്‍മാണ സഭ ആകേണ്ടതില്ലെന്നും അതിന് സര്‍ക്കാരിന്‍റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. അപേക്ഷകന്‍റെ മാതാപിതാക്കളുടെ ഭൂമി അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ പോകേണ്ടതില്ല. അര്‍ഹതയുള്ളവര്‍ക്ക് ഭൂമി ലഭിക്കണം. ജന്മിമാരുടെ കാലം കേരളത്തില്‍ അവസാനിച്ചെന്നും പട്ടയത്തിന് ഇടങ്കോലിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂമിക്കുള്ള അപേക്ഷയുമായി എത്തുന്ന സാധാരണക്കാരോട് ഉദ്യോഗസ്ഥർ നീതിപൂര്‍വമായി പെരുമാറണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം ശമ്പളം പറ്റുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Intro:
റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടികള്‍ അട്ടിമറിക്കാനാണ് ശ്രമം നടത്തുന്നത്. പട്ടയ വിതരണ നടപടികള്‍ക്ക് തുരങ്കം വെക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Body:
പട്ടയത്തിനുള്ള നിരവധി അപേക്ഷകള്‍ കാലങ്ങളോളം പരിഗണിക്കപ്പെടാതെ കിടക്കുന്നതാണ് മന്ത്രി ചൊടിപ്പിച്ചത്. ഭൂമി അളന്നു കൊടുക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വയം നിയമനിര്‍മാണ സഭ ആകേണ്ടതില്ല. സ്വന്തം താല്‍പ്പര്യം നോക്കി പട്ടയം കൊടുക്കേണ്ടതില്ല. അതിന് സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്.
അപേക്ഷകന്റെ മാതാപിതാക്കളുടെ ഭൂമി അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ പോകേണ്ടതില്ല. അര്‍ഹതയുള്ളവര്‍ക്ക് ഭൂമി ലഭിക്കണം. ഭൂമിയുടെ ജമ്മിയെ അന്വേഷിച്ചു പോകേണ്ടതില്ല. ജമ്മിമാരുടെ കാലം കേരളത്തില്‍ അവസാനിച്ചതാണെന്നും പട്ടയത്തിന് ഇടങ്കോലിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി താക്കീത് നല്‍കി.

ബൈറ്റ്-ഇ.ചന്ദ്രശേഖരന്‍, റവന്യൂ മന്ത്രി
ഭൂമിക്കുള്ള അപേക്ഷയുമായി എത്തുന്ന സാധാരണക്കാരോട് നീതിപൂര്‍വമായി പെരുമാറണം. സൂര്യന് കീഴിലുള്ള എല്ലാം താന്‍ വിചാരിച്ചാല്‍ മാത്രമംേ നടക്കൂ എന്ന നിലപാട് ഉദ്യോസ്ഥര്‍ മാറ്റണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം ശമ്പളം പറ്റുന്നവരാണ്. പക്ഷെ കാലാവധിയുടെ കാര്യത്തില്‍ മാത്രമാണ് പ്രശ്‌നം. മന്ത്രിമാര്‍ വരും പോകും എന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. ഇവരെല്ലാം അനുഭവിക്കുമെന്നും മന്ത്രി കാസര്‍കോട് ജില്ലാതല പട്ടയമേളയില്‍ പറഞ്ഞു.

Conclusion:ഇടിവി ഭാരത്
കാസര്‍കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.