ETV Bharat / state

തളങ്കര തീരദേശത്തെ ഭൂമി കയ്യേറ്റത്തില്‍ റവന്യൂ വകുപ്പിന്‍റെ ഇടപെടല്‍, ഇടിവി ഭാരത് ഇംപാക്ട് - etv bharat impact

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച അഡീഷണല്‍ തഹസീല്‍ദാര്‍

ഇടിവി ഭാരത് ഇംപാക്ട്  തളങ്കര തീരദേശത്തെ ഭൂമി കയ്യേറ്റ വാർത്ത  etv bharat impact  thalankara land incursion
ഇടിവി ഭാരത് ഇംപാക്ട്; തളങ്കര തീരദേശത്തെ ഭൂമി കയ്യേറത്തില്‍ റവന്യൂ ഇടപെടല്‍
author img

By

Published : Dec 16, 2019, 7:22 PM IST

Updated : Dec 16, 2019, 10:53 PM IST

കാസർകോട്: തളങ്കര തീരദേശ പൊലീസ്‌ സ്‌റ്റേഷന്‌ സമീപത്തെ പുഴയുടെ പുറമ്പോക്ക്‌ ഭൂമി വ്യാപകമായി മണ്ണിട്ട്‌ നികത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന്‌ റവന്യു അധികൃതർ. അഡീഷണൽ തഹസിൽദാരുടെ നേതൃത്വത്തിൽ കയ്യേറ്റ ഭൂമി റവന്യൂ സംഘം സന്ദർശിച്ചു. ഭൂമി നികത്തൽ സംബന്ധിച്ച് ഇ.ടി.വി നല്‍കിയ വാർത്തയെ തുടർന്നാണ് നടപടി.

തളങ്കര തീരദേശത്തെ ഭൂമി കയ്യേറ്റത്തില്‍ റവന്യൂ വകുപ്പിന്‍റെ ഇടപെടല്‍, ഇടിവി ഭാരത് ഇംപാക്ട്
തീരദേശ പരിപാലന നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് തളങ്കരയിലെ നിലം നികത്തൽ നടക്കുന്നത്. രാത്രിയുടെ മറവിൽ കെട്ടിട മാലിന്യങ്ങളടക്കം തള്ളുന്ന സംഭവം വാർത്തയായതിന് പിന്നാലെയാണ് സംഭവത്തിൽ റവന്യു അധികൃതരുടെ ഇടപെടലുണ്ടായത്.ആസൂത്രിതമായ കയ്യേറ്റമാണ്‌ നടക്കുന്നതെന്നും ഇതിന് പിന്നിൽ വൻ മാഫിയ സംഘം പ്രവർത്തിക്കുന്നുണ്ടോയെന്ന്‌ സംശയിക്കുന്നതായും സ്ഥലം സന്ദർശിച്ച അഡീഷണൽ തഹസിൽദാർ പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസുമായി സഹകരിച്ച്‌ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട്‌ കലക്ടർക്ക്‌ സമർപ്പിക്കുമെന്നും അഡീഷണൽ തഹസിൽദാർ വ്യക്തമാക്കി.കടലോര സംരക്ഷണത്തിനും കടൽത്തീര ശുചീകരണത്തിനും നിരവധി പരിപാടികളും നിയമങ്ങളും നടപ്പാക്കുമ്പോഴാണ് യാതൊരു നിയന്ത്രണവുമില്ലാതെ ലോഡ് കണക്കിന് മണ്ണും കെട്ടിട അവശിഷ്ടങ്ങളും തള്ളി തണ്ണീർത്തടം പൂർണമായും നികത്താനുള്ള നീക്കം.

Intro:തളങ്കര തീരദേശ പൊലീസ്‌ സ്‌റ്റേഷന്‌ സമീപത്തെ പുഴ പുറമ്പോക്ക്‌ ഭൂമി വ്യാപകമായി മണ്ണിട്ട്‌ നികത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന്‌ റവന്യു അധികൃതർ. കയ്യേറ്റ ഭൂമി അഡിഷണൽ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘം സന്ദർശിച്ചു. ഭൂമി നികത്തൽ സംബന്ധിച്ച് ഇ ടി വിവാർത്തയെ തുടർന്നാണ് നടപടി.
)(ഫോളോ അപ്)(

Body:തീരദേശ പരിപാലന നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് തളങ്കരയിലെ നിലം നികത്തൽ. രാത്രിയുടെ മറവിൽ കെട്ടിട മാലിന്യങ്ങളടക്കം തള്ളുന്ന സംഭവം വാർത്തയായതിന്
പിന്നാലെയാണ് സംഭവത്തിൽ റവന്യു അധികൃതർ ഇടപെടുന്നത്.

ഹോൾഡ് - വിഷ്വൽ + മ്യൂസിക് (സന്ദർശനം)

ആസൂത്രിതമായ കൈയേറ്റമാണ്‌ നടക്കുന്നതെന്നും ഇതിനുപിന്നിൽ വൻ മാഫിയാസംഘം പ്രവർത്തിക്കുന്നുണ്ടോയെന്ന്‌ സംശയിക്കുന്നതായും സ്ഥലം സന്ദർശിച്ച്‌ അഡീഷണൽ തഹസിൽദാർ പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസുമായി സഹകരിച്ച്‌ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കൈയേറ്റം സംബന്ധിച്ച റിപ്പോർട്ട്‌ കലക്ടർക്ക്‌ സമർപ്പിക്കുമെന്നും അഡിഷണൽ തഹസിൽദാർ വ്യക്തമാക്കി.

ബൈറ്റ് - സുരേഷ് ബാബു, അഡിഷണൽ തഹസിൽദാർ.

കടലോര സംരക്ഷണത്തിനും കടൽത്തീരം ശുചീകരണത്തിനും നിരവധി പരിപാടികളും നിയമങ്ങളും നടപ്പാക്കുമ്പോഴാണ്
യാതൊരു നിയന്ത്രണവുമില്ലാതെ ലോഡുകണക്കിന് മണ്ണും കെട്ടിട അവശിഷ്ടങ്ങളും തള്ളി തണ്ണീർത്തടം പൂർണ്ണമായും നികത്താനുള്ള നീക്കം.

ഹോൾഡ് - വിഷ്വൽ

പ്രദീപ് നാരായണൻ
ഇ ടി വി ഭാരത്
കാസർകോട്

Conclusion:
Last Updated : Dec 16, 2019, 10:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.