ETV Bharat / state

ഉദുമയിലെ ആവർത്തന വോട്ട്; റിപ്പോർട്ട് തേടി ജില്ലാ കലക്ടർ - റിപ്പോർട്ട് തേടി ജില്ലാ കലക്ടർ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിൽ ഉദുമ മണ്ഡലത്തിലെ 164-ാം ബൂത്തിലെ വോട്ടറായ കുമാരിയ്ക്ക് അഞ്ച് വോട്ടുകൾ കണ്ടെത്തിയ സംഭവത്തിലാണ് തുടർനടപടികൾ.

Election  Recurring vote in Uduma  District Collector seeking report  ഉദുമയിലെ ആവർത്തന വോട്ട്  റിപ്പോർട്ട് തേടി ജില്ലാ കലക്ടർ  ആവർത്തന വോട്ട്
ഉദുമ
author img

By

Published : Mar 18, 2021, 4:17 PM IST

കാസർകോട്: ഉദുമയിലെ ആവർത്തന വോട്ട് സംബന്ധിച്ച് കർശന നടപടികളുമായി ജില്ലാ ഭരണകൂടം. സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് തേടി. കാസർകോട് തഹസിൽദാറോടാണ് കലക്ടർ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിൽ ഉദുമ മണ്ഡലത്തിലെ 164-ാം ബൂത്തിലെ വോട്ടറായ കുമാരിക്ക് അഞ്ച് വോട്ടുകൾ കണ്ടെത്തിയ സംഭവത്തിലാണ് തുടർനടപടികൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളുൾപ്പെടെ പരിശോധിക്കും. ആവർത്തന വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടോ എന്നതുൾപ്പടെയുള്ള വിശദമായ പരിശോധനയാണ് ജില്ലാ ഭരണകൂടം നടത്തുക. ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഉദുമയിലെ ആവർത്തന വോട്ട്; റിപ്പോർട്ട് തേടി ജില്ലാ കലക്ടർ

അതേസമയം കുമാരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നാല് കാർഡ് അനുവദിച്ചിരുന്നുവെന്നും ഒരു കാർഡ് മാത്രമാണ് കുമാരിയ്ക്ക് നൽകിയതെന്നും ബിഎൽഒ ബിന്ദു മോൾ പറഞ്ഞു. ആവർത്തനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതരോട് റിപ്പോർട്ട് ചെയ്തിരുന്നതായും മറ്റ് കാർഡുകൾ തിരിച്ചേൽപ്പിച്ചിരുന്നതായും ബിന്ദു മോൾ വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് മാത്രം തയാറാകുന്ന അന്തിമ വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.