ETV Bharat / state

ചെര്‍ക്കള ട്രാഫിക് സര്‍ക്കിള്‍ പുനര്‍നിര്‍മാണം അന്തിമഘട്ടത്തില്‍ - പൊതുമരാമത്ത് വകുപ്പ്

അശാസ്ത്രീയമായി നിര്‍മിച്ച ട്രാഫിക് സര്‍ക്കിളും പാര്‍ക്കിങ് സര്‍ക്കിളും 2017 നവംബറില്‍ പൊളിച്ചുനീക്കിയിരുന്നു

pwd  കാസര്‍ഗോഡ് ചെര്‍ക്കള ട്രാഫിക് സര്‍ക്കിള്‍  മന്ത്രി ജി സുധാകരന്‍  reconstruction of Cherkkala circle in final phase  പൊതുമരാമത്ത് വകുപ്പ്  ചെര്‍ക്കള ട്രാഫിക് സര്‍ക്കിള്‍
ചെര്‍ക്കള ട്രാഫിക് സര്‍ക്കിള്‍
author img

By

Published : Jan 15, 2020, 4:44 PM IST

കാസര്‍കോട്: അശാസ്ത്രീയമായി നിര്‍മിച്ച ചെര്‍ക്കള ട്രാഫിക് സര്‍ക്കിളിന്‍റെ പുനര്‍നിര്‍മാണപ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. നേരത്തെ നിര്‍മിച്ച സര്‍ക്കിള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് പൊളിച്ചുനീക്കിയത്. 69 ലക്ഷം രൂപ ചെലവിലാണ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. പൊളിച്ചുനീക്കിയ സര്‍ക്കിളുകളുടെ നിര്‍മാണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്ന അപാകതകള്‍ പൂര്‍ണമായും പരിഹരിച്ചാണ് പുതിയ രൂപരേഖ തയ്യാറാക്കിയത്.

അശാസ്ത്രീയമായി നിര്‍മിച്ച സര്‍ക്കിള്‍ പൊളിച്ചനീക്കിയെങ്കിലും പുതിയ സര്‍ക്കിളിന്‍റെ നിര്‍മാണം മന്ദഗതിയിലായിരുന്നു

സര്‍ക്കിളും തകര്‍ന്നുകിടക്കുന്ന റോഡും ഇളക്കിമാറ്റിയാണ് ബിഎംബിസി ടാറിങ് നടത്തിയത്. ഗതാഗതക്കുരുക്കും പൊടിശല്യവും ഒഴിവാക്കുന്നതിനായി രാത്രികാലങ്ങളിലായിരുന്നു നിര്‍മാണ പ്രവൃത്തികള്‍. 2017 നവംബറിലാണ് ട്രാഫിക് സര്‍ക്കിളും പാര്‍ക്കിങ് സര്‍ക്കിളും പൊളിച്ചുനീക്കിയത്. കാസര്‍കോട്ട് എത്തിയ മന്ത്രി ജി.സുധാകരന്‍ യാത്രാമധ്യേ സര്‍ക്കിള്‍ നിര്‍മാണത്തിലെ അപാകത കണ്ട് ഇടപെടുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സര്‍ക്കിള്‍ തൊട്ടടുത്ത ദിവസംതന്നെ പൊളിച്ചുനീക്കിയെങ്കിലും പുനര്‍നിര്‍മാണ നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. സര്‍ക്കിളുകള്‍ നവീകരിച്ചതോടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്.

Intro:കാസര്‍ഗോഡ് ചെര്‍ക്കള ട്രാഫിക് സര്‍ക്കിള്‍ പുനര്‍നിര്‍മാണപ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. അശാസ്ത്രീയമായ രീതിയില്‍ നേരത്തെ നിര്‍മിച്ച സര്‍ക്കിള്‍ മന്ത്രി ജി സുധാകരന്റെ ഉത്തരവിനെതുടര്‍ന്നായിരുന്നു പൊളിച്ചുനീക്കിയത്. 69 ലക്ഷം രൂപ ചെലവിലാണ് പുനര്‍നിര്‍മാണപ്രവൃത്തി നടത്തിയത്.

Body:
പൊളിച്ചുനീക്കിയ സര്‍ക്കിളുകളുടെ നിര്‍മാണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്ന അപാകള്‍ പൂര്‍ണമായും പരിഹരിച്ചാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയത്. സര്‍ക്കിളുകളുടെ വലുപ്പം കുറച്ച് തകര്‍ന്ന റോഡില്‍ മെക്കാഡം ടാറിങ് നടത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്കും പൊടിശല്യവും ഒഴിവാക്കുന്നതിനും രാത്രികാലങ്ങളിലാണ് കൂടുതലായും പണി നടത്തിയത്. 2017 നവംബറിലാണ് ട്രാഫിക് സര്‍ക്കിളും പാര്‍ക്കിങ് സര്‍ക്കിളും പൊളിച്ചുനീക്കിയത്. കാസര്‍കോട്ട് എത്തിയ മന്ത്രി ജി.സുധാകരന്‍ ഇതുവഴിയുള്ള യാത്രയ്ക്കിടെ സര്‍ക്കിള്‍ നിര്‍മാണത്തിലെ അപാക കണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സര്‍ക്കിള്‍ തൊട്ടടുത്ത ദിവസംതന്നെ പൊളിച്ചുനീക്കിയെങ്കിലും പുനര്‍നിര്‍മാണ നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങി. സര്‍ക്കിളുകള്‍ നവീകരിച്ചതോടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്.

ബൈറ്റ്
പുരുഷോത്തമന്‍
ഓട്ടോ ഡ്രൈവര്‍

ബൈറ്റ്
തമ്പാന്‍

സര്‍ക്കിളും തകര്‍ന്നുകിടക്കുന്ന റോഡും ഇളക്കിമാറ്റിയാണ് ബി.എം.ബി.സി. ടാറിങ് നടത്തിയത്.

ഇടിവി ഭാരത്
കാസര്‍കോട്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.