കാസർകോട്: ഉപ്പള ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിന് വിധേയമാക്കി. സീനിയർ വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർഥിയുടെ മുടി മുറിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നു. ഈ സ്കൂളിന് അടത്തുള്ള ബേക്കൂർ ഹയർ സെക്കൻഡറി സ്കൂളിലും സമാനമായി സംഭവമുണ്ടായി. ഇവിടെ ജൂനിയർ വിദ്യാർഥികളെകൊണ്ട് കൈയില്‍ ഷൂസ് തൂക്കി നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
Also Read: കണ്ണൂര്‍ കോളജ് റാഗിങ്; ആറ് വിദ്യാര്‍ഥികള്‍ അറസ്‌റ്റില്‍