ETV Bharat / state

കാസർകോട് കെഎസ്ആർടിസി ജില്ല ഓഫിസ് മാറ്റുന്നതിനെതിരെ പ്രതിഷേധം

author img

By

Published : Jun 1, 2022, 6:31 PM IST

എൻ.എ നെല്ലിക്കുന്ന് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ല ട്രാൻസ്പോർട്ട് ഓഫിസറെ യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു

protest against shifting of kasargod ksrtc district headquarters to kanhangad  കാസർകോട് കെഎസ്ആർടിസി ജില്ലാ ആസ്ഥാനത്ത് യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം  protest in kasargod ksrtc district headquarters  എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു  kasargod ksrtc district headquarters shifting to kanhangad
കാസർകോട് കെഎസ്ആർടിസി ജില്ലാ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതിനെതിരെ യുഡിഎഫ് പ്രതിഷേധം

കാസർകോട്: കെഎസ്ആർടിസി കാസർകോട് ജില്ല ആസ്ഥാനത്ത് യു.ഡി.എഫ് പ്രവർത്തകരുടെ പ്രതിഷേധം. കാസർകോട് ഡിപ്പോയിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫിസ് കാഞ്ഞങ്ങാട്ടെ സബ് ഡിപ്പോയിലേക്ക് മാറ്റാനുള്ള നടപടിക്കെതിരായാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എൻ.എ നെല്ലിക്കുന്ന് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസറെ ഉപരോധിച്ചു.

ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റിയാൽ തൊഴിലാളികൾ ഉൾപ്പെടെ ദൈനംദിന ഓഫിസ് ആവശ്യങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. തത്ലകാലം ജില്ല ആസ്ഥാനം മാറ്റില്ലെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.

ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ 3 നില കമേഴ്സ്യൽ കോംപ്ലക്‌സ് കം ഡിപ്പോ ഉള്ള കാസർകോട് നിന്നാണ് ജില്ല ഓഫിസ് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലെ സബ് ഡിപ്പോ കെട്ടിടത്തിലേക്ക് മാറ്റുന്നത്. അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ ബസ് സർവീസുകൾ ഉള്ള ഡിപ്പോയാണ് കാസർകോട്.

പുതിയ തീരുമാനത്തോടെ കാസർകോട് ഡിപ്പോയിൽ കാഷ് കൗണ്ടറും സർവീസ് ഓപ്പറേറ്റിങ് സെന്‍ററും മാത്രമായി ഓഫീസ് പ്രവർത്തനം ചുരുങ്ങും.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.