ETV Bharat / state

'ആരോപണം യോഗത്തില്‍ ഉയര്‍ന്നത്, വേദനിപ്പിച്ചതില്‍ ദുഃഖമുണ്ട്'; കാസർകോട് ലഹരി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം രഞ്ജിത്ത് - നിർമാതാവ് എം രഞ്ജിത്ത്

വിവിധ കോണുകളില്‍ നിന്നും കാസര്‍കോടുള്ള സിനിമാപ്രവര്‍ത്തകരില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെയാണ് കാസര്‍കോട് ലഹരി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നിർമാതാവ് എം രഞ്ജിത്ത് രംഗത്തെത്തിയത്

എം രഞ്ജിത്ത്  കാസർകോട് ലഹരി പരാമര്‍ശം  ഖേദം പ്രകടിപ്പിച്ച് എം രഞ്ജിത്ത്  producer M Ranjith on Kasaragod drug remark  Kasaragod drug remark controversy  M Ranjith on Kasaragod drug remark controversy  രഞ്ജിത്ത് ഫേസ്‌ബുക്ക് കുറിപ്പ്
എം രഞ്ജിത്ത്
author img

By

Published : Apr 28, 2023, 8:48 PM IST

കാസർകോട്: സിനിമ ചിത്രീകരണം വർധിക്കാൻ കാരണം കാസർകോട്‌ ലഹരിമരുന്ന് സുലഭമായതിനാലാണെന്ന വിവാദ പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ച് നിർമാതാവ് എം രഞ്ജിത്ത്. സുഹൃത്തുക്കള്‍, അറിയാവുന്ന ആളുകള്‍, കാസർകോടുകാര്‍ എന്നിവരെ ആ പ്രസ്‌താവന വേദനിപ്പിച്ചെന്ന് താന്‍ മനസിലാക്കുന്നു. അതിയായ ദുഃഖമുണ്ട്, ഖേദം പ്രകടിപ്പിക്കുന്നുവെന്ന് രഞ്ജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

'കാസർകോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്‌താവന. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ട് അറിയാതെ പറഞ്ഞുപോയതാണ്. എന്‍റെ സുഹൃത്തുക്കളേയും അറിയാവുന്ന ആളുകളേയും കാസർകോടുകാരേയും ആ പ്രസ്‌താവന വേദനിപ്പിച്ചുവെന്ന് ഞാൻ മനസിലാക്കുന്നു. അതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്' - രഞ്ജിത്ത് ഫേസ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ALSO READ | കാസർകോടിനെതിരായ എം രഞ്ജിത്തിന്‍റെ പ്രസ്‌താവന; നിയമ നടപടിക്ക് ഒരുങ്ങി സിനിമ പ്രവർത്തകർ

പ്രതിഷേധം രൂക്ഷമായി, ഒടുക്കം ക്ഷമാപണം: നിർമാതാവ് എം രഞ്ജിത്തിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ കാസർകോടുള്ള സിനിമ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങിയിരുന്നു. ജില്ലയേയും അവിടത്തെ നിയമവ്യവസ്ഥയേയും അവഹേളിക്കുന്ന പ്രസ്‌താവനയാണ് രഞ്ജിത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് രഞ്ജിത്തിന്‍റെ ഖേദപ്രകടനം.

'പത്രങ്ങൾ വായിക്കുമ്പോൾ മയക്കുമരുന്ന് പിടിച്ച വാർത്തകളാണ്. കുറേ സിനിമകൾ ഇപ്പോൾ കാസർകോടാണ് ചിത്രീകരിക്കുന്നത്. മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് വരാൻ എളുപ്പമാണ്. ഇപ്പോൾ ഷൂട്ടിങ് ലൊക്കേഷൻ പോലും അങ്ങോട്ട് മാറ്റി തുടങ്ങി. ഇത് കാസർകോടിന്‍റെ കുഴപ്പമല്ല'- ഇങ്ങനെയായിരുന്നു രഞ്ജിത്തിന്‍റെ പരാമർശം.

'മയക്കുമരുന്ന് മോഹിച്ചല്ല സിനിമയിലെത്തിയത്': 'മദനോത്സവം' സിനിമയുടെ സംവിധായകൻ സുധീഷ് ഗോപിനാഥ് അടക്കമുള്ള കാസര്‍കോട്ടെ സംവിധായകര്‍ രംഗത്തെത്തിയിരുന്നു. കാസർകോട്ടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടാണെന്നുമായിരുന്നു സുധീഷ് ഗോപിനാഥ് സമൂഹ മാധ്യമത്തിൽ കുറിച്ചത്.

കാസർകോട്ടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല. ഈ ഭൂമികയുടെ സൗന്ദര്യംകൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്. അധികം പകർത്തപ്പെടാത്ത കാസർകോടിന്‍റെ ഉൾനാടുകളുടെ ദൃശ്യഭംഗിയും സാംസ്‌കാരിക ശേഷിപ്പുകളുടെ കാഴ്‌ചകളും ജനങ്ങളുടെ സഹകരണവുമൊക്കെ ആവാം സിനിമ പ്രവർത്തകരെ ഇവിടേക്ക് നോക്കാൻ പ്രേരിപ്പിച്ചത്.

നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാർ, തെയ്യം പോലുള്ള അനുഷ്‌ഠാന കലകൾ ഈ നാട്ടിലെ കലാകാരന്മാർക്ക് നൽകിയ ഊർജമുള്ള ശരീര ഭാഷ, ഉത്തര മലബാറിലെ സാഹിത്യ /കല /നാടക /സാംസ്‌കാരിക പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്‌മ, കാസർകോട് മണ്ണിൽ നിന്നും സിനിമ മോഹവുമായി വണ്ടി കയറിപ്പോയ ചെറുപ്പക്കാർ, പ്രതിബന്ധങ്ങൾ താണ്ടി വളർന്ന് സ്വതന്ത്ര സംവിധായകരും, കാസ്റ്റിങ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേക്ക് വന്നതിന്‍റെ മറ്റു ചില അനുകൂല ഘടകങ്ങളെന്നും സുധീഷ് ഗോപിനാഥ് പറഞ്ഞു.

'പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണം': ജില്ലയേയും അവിടത്തെ നിയമ വ്യവസ്ഥയേയും അവഹേളിക്കുന്ന പ്രസ്‌താവനയാണ് രഞ്ജിത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അദ്ദേഹം പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സിനിമ പ്രവർത്തകനും അഭിഭാഷകനുമായ എം ഷുക്കൂർ പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കിൽ അടുത്ത ദിവസം കേസ് കൊടുക്കുമെന്നും പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.