ETV Bharat / state

സ്വകാര്യ ചിട്ടി കമ്പനി പൂട്ടി; കോടികളുമായി ഉടമകൾ മുങ്ങി - private-chits-company

കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദ്രഗിരി ചിറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകൾ കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്നാണ് ഇടപാടുകാരുടെ പരാതി.

ചന്ദ്രഗിരി ചിറ്റ് പ്രൈവറ്റ് ലിമിറ്റഡ്
author img

By

Published : Jun 27, 2019, 5:20 PM IST

Updated : Jun 27, 2019, 6:48 PM IST

കാസർകോട്: നഷ്ടത്തിലായ സ്വകാര്യ ചിട്ടി കമ്പനി പൂട്ടിയ ഉടമകൾ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയുമായി മുങ്ങിയതായി പരാതി. കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദ്രഗിരി ചിറ്റ് പ്രൈവറ്റ് ലിമിറ്റഡിന് എതിരെയാണ് നിക്ഷേപകർ പരാതി നൽകിയിരിക്കുന്നത്.
പണം നഷ്ടപ്പെട്ട നിക്ഷേപകർ തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ സംഘടിപ്പിച്ച് നിയമനടപടിക്കൊരുങ്ങുകയാണ്. ജില്ലാ പൊലീസ് മേധാവിക്കുൾപ്പെടെ നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.

കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദ്രഗിരി ചിറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകൾ കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്നാണ് ഇടപാടുകാരുടെ പരാതി
സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിനാളുകളാണ് ചന്ദ്രഗിരി ചിട്ടിക്കമ്പനിയിൽ മാസം തോറും പണമടച്ചത്. കൂടാതെ പലരും വൻ തുക കമ്പനിയിൽ നിക്ഷേപമായും നൽകി. ആദ്യത്തെ മാസങ്ങളിൽ കൃത്യമായി ചിട്ടി നടന്നിരുന്നു. കൃത്യമായി പലിശ നൽകിയിരുന്ന സ്ഥാപന ഉടമകൾ പിന്നീട് അത് നിർത്തി. നിക്ഷേപിച്ച തുകയ്ക്ക് ബ്ലാങ്ക് ചെക്കും എഗ്രിമന്‍റും നൽകിയിരുന്നു. എന്നാൽ കാലാവധി അവസാനിച്ചിട്ടും ചിട്ടിയുടെ പണമോ നിക്ഷേപമായി നൽകിയ തുകയോ തിരികെ ലഭിച്ചില്ല. തുടർന്നുണ്ടായ അന്വേഷണത്തിലാണ് ചിട്ടി നടത്തിപ്പുകാർ മുങ്ങിയ വിവരം ഇടപാടുകാർ അറിയുന്നത്.

ചിട്ടി നടത്തപ്പുകാർ വിദേശത്തേക്ക് കടന്നതായാണ് വിവരം. അതേസമയം കമ്പനി ഉടമകൾ നൽകിയിരുന്ന ചെക്കുകൾ പണം പിൻവലിക്കാൻ കഴിയാതെ ബാങ്കിൽ നിന്ന് മടക്കുകയണ്. ഇപ്പോഴും നടത്തിപ്പുകാർ ഇടപാടുകാരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തിൽ കൃത്യതയില്ല. നിക്ഷേപകർ മുഖ്യമന്ത്രിക്കുൾപ്പടെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.

കാസർഗോഡ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച സ്വകാര്യ ചിട്ടി കമ്പനി നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയുമായി മുങ്ങിയതായി പരാതി.ഇതോടെ ലക്ഷങ്ങൾ നഷ്ടപ്പെട്ട നിക്ഷേപകർ തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ സംഘടിപ്പിച്ച് നിയമനടപടിക്കൊരുങ്ങുകയാണ്. ജില്ലാ പോലീസ മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിരിക്കുകയാണ് നിക്ഷേപകർ.
വി.ഒ
ചന്ദ്രഗിരി ചിട്ടിക്കമ്പനിയിലാണ് സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിനാളുകൾ  മാസം തോറും പണം അടച്ചത്..കൂടാതെ പലരും വൻ തുക കമ്പനിയിൽ നിക്ഷേപമായും നൽകി.. ആദ്യത്തെ മാസങ്ങളിൽ കൃത്യമായി ചിട്ടി നടന്നിരുന്നു. നിക്ഷേപങ്ങൾക്ക് കൃത്യമായി പലിശ നൽകിയിരുന്ന സ്ഥാപന ഉടമകൾ പിന്നീട് പലിശ നൽകുന്നത് നിർത്തി .നിക്ഷേപിച്ച തുകക്ക് ബ്ലാങ്ക് ചെക്കും എഗ്രിമന്റും നൽകിയിരുന്നു.എന്നാൽ  കാലാവധി അവസാനിച്ചിട്ടും ചിട്ടിയുടെ പണമോ നിക്ഷേപമായി നല്കിയ പണമോ തിരികെ ലഭിക്കാതായി. തുടർന്ന് കമ്പനി ഓഫീസിൽ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് ചിട്ടി നടത്തിപ്പുകാർ മുങ്ങിയ വിവരം ഇടപാട്കാർ അറിയുന്നത്. 

ബൈറ്റ്- കൃഷ്ണൻ, ഇടപാടുകരൻ

നടത്തിപ്പുകാർ എല്ലാം വിദേശത്തേക്ക് കടന്നതായാണ് വിവരം. കാസർഗോഡ് എസ് പിക്കും വിവിധ പോലീസ് സ്റ്റേഷനുകളിലും നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. അതേ സമയം വിദേശത്തെത്തിയ കമ്പനി ഉടമകൾ പലർക്കും ചെക്കുകൾ നൽകിയെങ്കിലും അവയെല്ലാം പണം പിൻവലിക്കാൻ കഴിയാതെ ബാങ്കിൽ നിന്ന് മടങ്ങുകയാണ്. ഇപ്പോഴും കമ്പനി ഉടമകൾ ഇടപാടുകരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും  പണം എപ്പോൾ തിരികെ നൽകും എന്നതിന് കൃത്യമായ ഉത്തരം നൽകുന്നില്ല.  മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇടപാടുകാർ.

etv ഭാരത്
കാസറഗോഡ്
Last Updated : Jun 27, 2019, 6:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.