കാസര്‍കോട് : ചെറുവത്തൂർ പിലിക്കോട് മട്ടലായിയിൽ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റു. കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഫാത്തിമ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു.
മുപ്പതിലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. രണ്ട് പേര്‍ക്ക് സാരമായി പരുക്കേറ്റു. ഒരു സ്ത്രീക്കും കുട്ടിക്കുമാണ് സാരമായി പരിക്കേറ്റത്. മറ്റുള്ള യാത്രക്കാര്‍ക്ക് ചെറിയ പരിക്കുണ്ടെങ്കിലും സാരമുള്ളതല്ല. അപകട സമയത്ത് പ്രദേശത്ത് മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു.
Also Read: താനൂരിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു ; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
കയറ്റവും വളവും ഉള്ളതിനാൽ ഇവിടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.നാട്ടുകാരും ഫയർ ഫോഴ്‌സും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.