കാസര്‍കോട് : ചെറുവത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകളും അടിയന്തരമായി ക്ലോറിനേറ്റ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ്. പഞ്ചായത്ത് പരിധിയില്‍ ഷിഗല്ല ബാക്‌ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുന്നത്. നേരത്തെ സാമ്പിളുകള്‍ ശേഖരിച്ച സ്ഥലങ്ങളില്‍ അണുനശീകരണം നടത്തിയിരുന്നു.
മേഖലയിലെ മുഴുവന്‍ ഭക്ഷണ നിര്‍മാണ വിതരണ സ്ഥാപനങ്ങളിലെയും കുടിവെള്ള സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെയും കുടിവെള്ളം പരിശോധനയ്‌ക്ക് അയയ്ക്കും.
Also read :ചെറുവത്തൂരില്‍ വീണ്ടും ഷിഗല്ല ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ബാക്‌ടീരിയ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയ ആരോഗ്യ വകുപ്പ്, ജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.