ETV Bharat / state

മംഗളൂരുവില്‍ പൊലീസ് നടത്തിയത് നരനായാട്ടെന്ന് യുഡിഎഫ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ട മംഗളൂരുവില്‍ യുഡിഎഫ് ജനപ്രതിനിധി സംഘം സന്ദർശനം നടത്തി

സുധാകരന്‍, രാജ്‌മോഹന്‍ വാർത്ത  മംഗളൂരു സന്ദർശനം വാർത്ത  sudhakaran news  rajmohan news  mangalooru news
സുധാകരന്‍, രാജ്‌മോഹന്‍
author img

By

Published : Dec 23, 2019, 11:11 PM IST

Updated : Dec 24, 2019, 12:05 AM IST

കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവിൽ പൊലീസ് നടത്തിയത് നരനായാട്ടെന്ന് യുഡിഎഫ് ജനപ്രതിനിധി സംഘം. മംഗളൂരുവില്‍ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും മാധ്യമ പ്രവർത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് യുഡിഎഫ് ജനപ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയത്.

യുഡിഎഫ് ജനപ്രതിനിധി സംഘം മംഗളൂരുവില്‍ സന്ദർശനം നടത്തി.

മംഗളൂരുവിൽ ഇപ്പോഴും ഭയാനകമായ സാഹചര്യമാണെന്ന് കെ. സുധാകരൻ എംപി പറഞ്ഞു. പ്രതിഷേധങ്ങൾക്ക് പിന്നിൽ മലയാളികളാണെന്ന കർണാടക സർക്കാരിന്‍റെ പ്രചാരണം വ്യാജമാണെന്നും സംഭവങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ വീടുകളിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും സംഘം സന്ദർശനം നടത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി യുഡിഎഫ് സംഘം കൂടിക്കാഴ്ച നടത്തി. മംഗളുരുവിൽ ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുകയാണ്. നാളെ അർധരാത്രി വരെ നിരോധനാജ്ഞ തുടരും. അതേസമയം മംഗളുരുവിലുണ്ടായ വെടിവെപ്പിൽ കർണാടക സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Intro:
മംഗളുരുവിൽ പോലീസ് നടത്തിയത് നരനായാ ട്ടെന്ന് യുഡിഎഫ് ജനപ്രതിനിധി സംഘം.
വെടിവെപ്പിൽ കൊല്ലപ്പെട്ടവർ പ്രതിഷേധത്തിൽ പങ്കെടുക്കാത്തവരാണെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. മംഗളുരു സന്ദർശനം പൂർത്തിയാക്കി കാസർകോട് തിരിച്ചെത്തിയ ശേഷമാണ് നേതാക്കളുടെ പ്രതികരണം. ചൊവ്വാഴ്ച്ച സി പി എം ജനപ്രതിനിധികളും മംഗളൂരുവിലെത്തും.

Body:പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതും മാധ്യമ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തതിനെയും തുടർന്നാണ് യു ഡി എഫ് ജനപ്രതിനിധി സംഘം മംഗളൂരു സന്ദർശിച്ചത്.
മംഗളുരുവിൽ ഇപ്പോഴും ഭയാനകമായ സാഹചര്യമാണെന്ന് കെ.സുധാകരൻ എം.പി പറഞ്ഞു.
പ്രതിഷേധങ്ങൾക്ക് പിന്നിൽ മലയാളികളാണെന്ന കർണാടക സർക്കാറിന്റെ പ്രചരണം വ്യാജമാണെന്നും സംഭവങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.
ബൈറ്റ് - കെ.സുധാകരൻ എംപി
കൊല്ലപ്പെട്ടവരുടെ വീടുകളിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും സംഘം സന്ദർശനം നടത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.

ബൈറ്റ് - രാജ് മോഹൻ ഉണ്ണിത്താൻ, എം.പി
മംഗളുരുവിൽ ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുകയാണ്. നാളെ അർധരാത്രി വരെ നിരോധനാജ്ഞ തുടരും.അതേസമയം മംഗളുരുവിലുണ്ടായ വെടിവെപ്പിൽ കർണാടക സർക്കാർ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇ ടി വി ഭാരത്
കാസർകോട്Conclusion:
Last Updated : Dec 24, 2019, 12:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.