കാസർകോട്: പെട്രോൾ, ഡീസൽ വിലയിൽ (Petrol Diesel Price) മലയാളികളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കര്‍ണാടകയിലെ പമ്പുടമകള്‍. കേരളത്തിലെയും കർണാടകത്തിലെയും ഇന്ധന വില താരതമ്യപ്പെടുത്തി കൂറ്റൻ ഫ്ലക്സ് ബോർഡുകൾ കേരള - കർണ്ണാടക അതിർത്തികളിലും പാമ്പുകളിലും ഉയർന്നു കഴിഞ്ഞു. ഇന്ധനവില കേരളത്തെക്കാള്‍ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയിലെ കര്‍ണാടകയുടെ ഭാഗത്തുള്ള പെട്രോള്‍ പമ്പില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Also Read: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം, ടെൻഡർ വിളിക്കാതെ എല്‍ഇഡി ലൈറ്റ് വാങ്ങിയെന്ന് ബിജെപി
തലപ്പാടിയിലും, ഹൊസങ്കടിയിലും, ഉപ്പളയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും സ്വകാര്യ ബസുകളുമാണ് പ്രധാനമായും കർണാടകയിലെ പെട്രോൾ പമ്പുകളെ ആശ്രയിക്കുന്നത്. കേരളത്തേക്കാള്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് എട്ടു രൂപയും കുറവാണ് ഇവിടെ.

ഈ വിലക്കുറവ് ഫ്ലക്സ് ബോർഡിലും കാണാം. കേരളത്തെക്കാളും വില കുറഞ്ഞതോടെ കർണാടകയിലെ പമ്പുടമകൾക്ക് ചാകരയാണ്. അതേസമയം കേരള അതിർത്തിയിലെ പമ്പുടമകൾ നിരാശയിലുമാണ്.