ETV Bharat / state

വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ദക്ഷിണ കന്നഡയിലേക്ക് സ്ഥിരയാത്രയ്ക്ക് അനുമതി

യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ പാസ് നേടുന്നതിനായി കര്‍ണാടക സര്‍ക്കാരിന്‍റെ https://bit.ly/dkdpermit എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിലാസവും ലക്ഷ്യസ്ഥാനവും കൃത്യമായി നല്‍കണം.

Covid  Permission  professionals  students  Dakshina Kannada  ദക്ഷിണ കന്നഡ  വിദ്യാര്‍ഥികള്‍  പ്രഫഷണലുകള്‍  അന്തര്‍ സംസ്ഥാന പാസ്
വിദ്യാര്‍ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും ദക്ഷിണ കന്നഡ ജില്ലയിലേക്ക് സ്ഥിരയാത്ര നടത്താന്‍ അനുമതി
author img

By

Published : Jun 4, 2020, 6:06 PM IST

കാസര്‍കോട്: വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ദക്ഷിണ കന്നഡ ജില്ലയിലേക്ക് സ്ഥിരയാത്ര നടത്താന്‍ അനുമതി നല്‍കി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ പാസ് നേടുന്നതിനായി കര്‍ണാടക സര്‍ക്കാരിന്‍റെ https://bit.ly/dkdpermit എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിലാസവും ലക്ഷ്യസ്ഥാനവും കൃത്യമായി നല്‍കണം. ആധാര്‍, സ്ഥാപന ഐഡി തുടങ്ങിയവയുള്‍പ്പെടെ ആവശ്യപ്പെടുന്ന എല്ലാ രേഖകളും രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ അപ് ലോഡ് ചെയ്യണം.

പാസിന് ഈ മാസം 30 വരെ സാധുതയുണ്ടാവും. ദുരുപയോഗം ചെയ്താല്‍ പാസ് റദ്ദ് ചെയ്യും. പാസ് വിവരങ്ങള്‍ തലപ്പാടി ചെക്പോസ്റ്റില്‍ കൈമാറുകയും ദിവസേനയുള്ള യാത്രവിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യും. എന്‍ട്രി -എക്സിറ്റ് വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്താത്തവര്‍ക്ക് എപിഡെമിക് ആക്ട് പ്രകാരം പിഴ ചുമത്തുകയും ക്വാറന്‍റൈനിലേക്ക് മാറ്റുകയും ചെയ്യും.

ദക്ഷിണ കന്നഡയിലേക്ക് പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കും. കോവിഡ് ബാധ ലക്ഷണമില്ലാത്തവരെ മാത്രമായിരിക്കും കടത്തി വിടുക. യാത്രക്കാര്‍ കര്‍ണാടക ആരോഗ്യ വകുപ്പിന്‍റെ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായും പാലിക്കണം. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നില തുടരുമെന്നും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.