കാസർകോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമർപ്പിച്ച് സി.ബി.ഐ. 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയ 14 പ്രതികള്‍ക്ക് പുറമേ 10 പേരെകൂടിയാണ് സിബിഐ പ്രതി ചേര്‍ത്തത്. |Periya Twin Murders
Explained CBI Files Charge sheet Implicating CPM Leaders: ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്‌ത കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ ഒന്‍പത് പേര്‍ ഉള്‍പ്പെടെയുള്ള 14 പേര്‍, ബുധനാഴ്ച സി.ബി. ഐ അറസ്റ്റുചെയ്‌ത സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍. ഇവര്‍ക്കുപുറമെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാസെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഏരിയാകമ്മിറ്റി അംഗങ്ങളായ രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേർ എന്നിവരെ പ്രതിപ്പ ട്ടികയിൽ ഉൾപ്പെടുത്തിയാണ് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കുഞ്ഞിരാമനും രണ്ട് പാര്‍ട്ടി ഏരിയാകമ്മിറ്റി അംഗങ്ങള്‍ക്കുമെതിരെ ഐ.പി.സി 225 പ്രകാരം പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നു മോചിപ്പിച്ച കുറ്റമാണ് ചുമത്തിയത്. ഇത് ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഗൂഢാലോചനക്കുറ്റം മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ ചുമത്തിയിട്ടില്ല. കേസിലെ മുഖ്യപ്രതിയായ പീതാംബരനെ ശരത് ലാല്‍ മര്‍ദിച്ചതിന്‍റെ വിരോധമാണ് ഇരുവരുടെയും കൊലയില്‍ കലാശിച്ചതെന്നാണ് സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്. സി.ബി.ഐ അന്വേഷണത്തില്‍ 90 ശതമാനം വിശ്വാസമുണ്ടെങ്കിലും കുറ്റകൃത്യവുമായി ബന്ധുള്ള നാലുപേരെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന പരാതി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും കോണ്‍ഗ്രസിനുമുണ്ട്.
പ്രതിപ്പട്ടികയില്‍ ഉന്നത നേതാക്കള്‍
എന്നാൽ, പെരിയ ഇരട്ടക്കൊലക്കേസില്‍ ഒരു സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്തിലും രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളിലും അന്വേഷണം അവസാനിപ്പിക്കുകയാണ് സി.ബി.ഐ ചെയ്‌തത്. കല്യോട്ടെ സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, ശാസ്‌ത മധു, ഏച്ചിലടുക്കത്തെ റെജി വര്‍ഗീസ്, ഏച്ചിലടുക്കത്തെ ഹരിപ്രസാദ്, സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി കല്യോട്ടെ രാജേഷ് എന്ന രാജു എന്നിവരെയാണ് സി. ബി. ഐ അറസ്റ്റ് ചെയ്തത്.
Udma Former MLA KV Kunhiraman| ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമന്‍, സി.പി.എം ഉദുമ ഏരിയാ കമ്മിറ്റിയംഗവും വ്യാപാരി വ്യവസായി സമിതി ജില്ലാസെക്രട്ടറിയുമായ രാഘവന്‍ വെളുത്തോളി, സി.പി.എം ഉദുമ ഏരിയാ കമ്മിറ്റിയംഗവും പനയാല്‍ സഹകരണബാങ്ക് സെക്രട്ടറിയുമായ കെ.വി ഭാസ്‌കരന്‍, പാക്കം തെക്കനാത്ത് ഹൗസില്‍ ഗോപകുമാര്‍ എന്ന ഗോപന്‍ വെളുത്തോളി, ബേക്കല്‍ഫോര്‍ട്ട് പള്ളിപ്പുഴ ഹൗസില്‍ പി.വി സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
സി.പി.എം മുന്‍ പെരിയ ലോക്കല്‍കമ്മിറ്റിയംഗം ഏച്ചിലടുക്കം അയ്യങ്കാവ് വീട്ടില്‍ പീതാംബരന്‍, ഏച്ചിലടുക്കത്തെ സജി സി. ജോര്‍ജ്, ഏച്ചിലടുക്കത്തെ കെ.എം സുരേഷ്, ഏച്ചിലടുക്കത്തെ കെ. അനില്‍കുമാര്‍, കല്യോട്ടെ ഗിജിന്‍, കല്യോട്ടെ ശ്രീരാഗ്, കുണ്ടംകുഴിയിലെ അശ്വിന്‍, ഏച്ചിലടുക്കത്തെ എ. സുബീഷ് വെളുത്തോളി, തന്നിത്തോട്ടെ മുരളി, കണ്ണോത്തെ അപ്പു എന്ന രഞ്ജിത്ത്, തന്നിത്തോട്ടെ പ്രദീപ്, പെരിയ ആലക്കോട്ടെ മണി, സി.പി.എം പെരിയ മുന്‍ ലോക്കല്‍ സെക്രട്ടറി പെരിയയിലെ എന്‍. ബാലകൃഷ്ണന്‍, ഉദുമ മുന്‍ ഏരിയാ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ പെരിയ ആലക്കോട്ടെ കെ. മണികണ്ഠന്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ALSO READ: കോടതി ജീവനക്കാരിയെ മർദിച്ച അച്ഛനും മകനും അറസ്റ്റില്‍, ചുമത്തിയത് ജാമ്യമില്ലാവകുപ്പുകൾ