കാസര്‍കോട്: പെരിയ ഇരട്ടകൊല കേസിൽ രണ്ടു ഘട്ടങ്ങളിലായുള്ള ആദ്യ കുറ്റപത്രം ഈ മാസം ഇരുപതിനകം സമര്‍പ്പിക്കും. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ഹര്‍ജിയിൽ ഹൈക്കോടതി വിധി 24ന് വരാനിരിനിരിക്കെയാണ് കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ നീക്കം. 11 പേർ പ്രതികളായിട്ടുള്ള ഇരട്ടക്കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളാണ് ആദ്യ കുറ്റപത്രത്തില്‍ ഉൾപ്പെടുത്തുക. രണ്ടാം കുറ്റപത്രത്തിൽ ഗൂഢാലോചനയും, അതിൽ പങ്കാളികളായവരെ സംബന്ധിച്ച റിപ്പോർട്ടും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടയിൽ കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുടെ അറസ്റ്റ് സിബിഐ അന്വേഷണത്തിന് തടയിടുന്നതിന് വേണ്ടിയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഫെബ്രുവരി 17നാണ് കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും,കൃപേഷും വെട്ടേറ്റ് മരിച്ചത്.
പെരിയ ഇരട്ടകൊലപാതകം; കുറ്റപത്രം അടുത്തയാഴ്ച
സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ഹര്‍ജിയിൽ ഹൈക്കോടതി വിധി 24ന്