കാസർകോഡ് ഇരട്ടകൊലപാതകം യുഡിഎഫ്തെരഞ്ഞെടുപ്പ് പ്രചരണമാക്കുന്നതിനെ പ്രതിരോധിക്കുന്ന കരുനീക്കങ്ങൾ നടത്തുകയാണ് സിപിഎം.ഇതിന്‍റെ മുന്നോടിയായിട്ടാണ്പെരിയയില്‍ സിപിഎം ജില്ലാ കമ്മിറ്റി വിശദീകരണ യോഗം നടത്തിയത്.
യോഗത്തിൽ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍പെരിയയില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാട് വിശദീകരിച്ചു. കോൺഗ്രസ് മാലാഖമാരുടെ വേഷമണിഞ്ഞ് സിപിഎമ്മിനെ അക്രമകാരികളുടെ പാർട്ടിയാക്കുകയാണെന്നാണ്വിജായരാഘവന്‍റെആരോപണം.കോണ്‍ഗ്രസ് കൃത്യമായ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കുകയാണന്നും മാധ്യമങ്ങൾ ഇതിന് മാധ്യമങ്ങള്‍ കൂട്ടു നില്‍ക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു. നേതാക്കളെ കൊലപാതകികളായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണെനന്നും വിജയരാഘവന്‍ പറഞ്ഞു.കോൺഗ്രസിന്‍റെ തന്ത്രത്തിൽ പ്രകോപിതരാകരുകതെന്നും ജാഗ്രത വേണമെന്നുംവിജയരാഘവൻ അണികളോട് ആവശ്യപ്പെട്ടു. സിപിഎമ്മിന്‍റെ യജമാനൻമാർജനങ്ങളാണ്. പാർട്ടി ജനങ്ങൾക്കിടയിൽ ചെന്ന് വിശദീകരണം നൽകും.
കൊലപാതകം ഏറെ ചര്‍ച്ചയാവുന്ന ഘട്ടത്തില്‍ സിപിഎം വനിതാ അംഗങ്ങളുടെയും അനുഭാവികളുടെയും യോഗങ്ങള്‍ ഏരിയാ തലത്തില്‍ വിളിച്ചു ചേര്‍ക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഗൃഹസന്ദര്‍ശനം ഉൾപ്പെടെ നടത്തുകായാണ് സിപിഎം.
അതേ സമയം യുഡിഎഫും വിഷയം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം നടത്തിവരുകായാണ്.ഇതിന്‍റെ ഭാഗമായാണ്യൂത്ത് കോണ്ഗ്രസിന്‍റെ ധീര സ്മൃതിയാത്ര തിരുവനന്തപുരത്തേക്ക് പര്യടനം നടത്തുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ഫണ്ട് ശേഖരണമുള്‍പ്പെടെ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചാണ് നടത്തുന്നത്.
അതേ സമയം കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് സംഘം റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി പീതാംബരനെയും രണ്ടാം പ്രതി സജീ ജോര്‍ജിനെയും കസ്റ്റഡിയില്‍വാങ്ങി.ഗൂഢാലോചന തെളിയിക്കുന്നതുള്‍പ്പെടെയുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു .കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇരുവരുടെയും കുടുംബം ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചു.