കാസർകോട്: സ്‌കൂൾ അടച്ചു പൂട്ടാനുള്ള ഉത്തരവിനെ തുടർന്ന് ഭാവി തുലാസിലായതോടെ തെരുവിലറങ്ങി വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും. മുളിയാര്‍ പഞ്ചായത്തിലെ ആലൂരിലെ ഏകാധ്യാപക വിദ്യാലയം (എം.ജി.എല്‍.സി)അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഉത്തരവിനെതുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും രംഗത്തിറങ്ങുകയും സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയെ സമീപിക്കുകയും ചെയ്‌തിരുന്നു. സ്‌കൂള്‍ നിലനിര്‍ത്തുമെന്ന് എംഎല്‍എ സി എച്ച് കുഞ്ചു ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സ്‌കൂളിന്‍റെ പ്രവര്‍ത്തനം തുടരുകയായിരുന്നുവെങ്കിലും സംസ്ഥാനത്തെ ഏകധ്യാപക വിദ്യാലങ്ങള്‍ നിര്‍ത്തലാക്കണമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.
ഉച്ചഭക്ഷണം ലഭിക്കാതായത്തോടെ കഞ്ഞി പ്ലേറ്റുമായാണ് കുട്ടികൾ സമരത്തിന് ഇറങ്ങിയത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 42 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതർ അടക്കം നിരവധി കുട്ടികളാണ് ഈ സ്‌കൂളിൽ പഠിക്കുന്നത്.
ആലൂരിലെ ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടിയാല്‍ അഞ്ചു കിലോമീറ്ററിന് അപ്പുറമുള്ള മുണ്ടക്കൈ ഗവ. എൽപി സ്‌കൂളിലേക്കാണ് കുട്ടികൾ പോകേണ്ടത്. ഇവിടേക്കു കിലോമീറ്ററുകളോളം ദൂരം നടന്നുപോകണം. ബസ് സൗകര്യം ഇല്ല.
ഈ കഴിഞ്ഞ ഓഗസ്റ്റ് 30ന് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ സ്‌കൂള്‍ അടച്ചു പൂട്ടണമെന്നും കുട്ടികളെ സമീപത്തെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റണമെന്നും രേഖാമൂലം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ സ്‌കൂൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടും പ്രവർത്തിക്കുന്നതിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. എന്നാല്‍, അംഗീകാരം പുന:സ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ ഇപ്പോഴും സ്‌കൂളിന്‍റെ പ്രവര്‍ത്തനം തുടരുകയാണ്.