ETV Bharat / state

പഞ്ചായത്ത് വക സ്ഥലം കൈയേറിയതായി പരാതി - കാസർകോട് വാര്‍ത്തകള്‍

കാസര്‍കോട് കോടോം ബേളൂരിലാണ് സ്വകാര്യ വ്യക്തി പഞ്ചായത്ത് സ്ഥലത്ത് കൂടി വീട്ടിലേക്കുള്ള റോഡ് നിര്‍മിച്ചത്.

panchayath land issue  കോടോം ബേളൂർ പഞ്ചായത്ത്  കാസർകോട് വാര്‍ത്തകള്‍  kasargode news
പഞ്ചായത്ത് വക സ്ഥലം കൈയേറിയതായി പരാതി
author img

By

Published : May 3, 2021, 7:42 PM IST

കാസർകോട്: പഞ്ചായത്തിന്‍റെ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ചതായി പരാതി. കാസര്‍കോട് കോടോം ബേളൂരിലാണ് സ്വകാര്യ വ്യക്തി വീട്ടിലേക്കുള്ള റോഡ് പഞ്ചായത്ത് സ്ഥലത്ത് കൂടി നിര്‍മ്മിച്ചത്. പഞ്ചായത്തിലെ ഏഴാം വാര്‍ഡിലുള്‍പ്പെടുന്ന ആയുര്‍വേദ ആശുപത്രിക്ക് പിറകില്‍ കൂടിയാണ് റോഡ് നിര്‍മ്മാണം.

പഞ്ചായത്ത് വക സ്ഥലം കൈയേറിയതായി പരാതി

ആയുര്‍വേദ ആശുപത്രിക്ക് സമീപത്തു കൂടി പോകുന്ന ടാര്‍ റോഡില്‍ നിന്നും 150 മീറ്റര്‍ ദൂരത്തില്‍ നാലു മീറ്ററിലധികം വീതിയിലാണ് റോഡ്. മണ്ണു മാന്തി ഉപയോഗിച്ച് ഇവിടെ മണ്ണ് നീക്കം ചെയ്തു. റോഡ് നിര്‍മ്മാണ സമയത്ത് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് ഉണ്ടായിട്ടും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

പഞ്ചായത്ത് വക സ്ഥലത്ത് കൂടി സ്വകാര്യവ്യക്തി റോഡ് നിര്‍മ്മിച്ചതായി വിവരം ലഭിച്ചിരുന്നതായും അന്വേഷണം നടത്താന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നതായും പഞ്ചായത്ത് പ്രസിഡന്‍റ് പ്രതികരിച്ചു.

കൂടുതല്‍ വായനയ്‌ക്ക്: കാസര്‍കോട്ടെ വോട്ടുചോര്‍ച്ചയില്‍ തല പുകച്ച് ബിജെപി ; ശക്തി കേന്ദ്രങ്ങളിലും പിടിച്ചുനിൽക്കാനായില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.