ETV Bharat / state

എഎഫ്എസ് പൂർണമാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കാസർകോട് - കാസര്‍കോട് വാര്‍ത്തകള്‍

ദൈനംദിന പ്രവർത്തനങ്ങളും പഞ്ചായത്ത് രാജ് അക്കൗണ്ട്സ് ചട്ടം 2011 പ്രകാരം നിർബന്ധിതമായ വാർഷിക ധനകാര്യ പത്രികയും സമയബന്ധിതമായി പൂർത്തികരിച്ചാണ് ജില്ല നേട്ടം സ്വന്തമാക്കിയത്.

panchayath account  kasarkode news  കാസര്‍കോട് വാര്‍ത്തകള്‍  എഎഫ്എസ് പൂർണമാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കാസർകോട്
എഎഫ്എസ് പൂർണമാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കാസർകോട്
author img

By

Published : Jun 4, 2020, 5:30 PM IST

കാസര്‍കോട് : പഞ്ചായത്തുകളുടെ വാർഷിക ധനകാര്യ പത്രിക സമർപ്പണത്തിൽ കാസർകോട് മുന്നിൽ. മുഴുവൻ പഞ്ചായത്തുകളും പത്രിക സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ എഎഫ്എസ് പൂർണമാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി കാസർകോട് മാറി. കൊവിഡ് അതിജീവന പ്രവർത്തനങ്ങൾക്കായി വിശ്രമരഹിതമായി സേവനം ചെയ്യുന്നതിനിടെയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ മികച്ച നേട്ടം കൈവരിച്ചത്. കമ്യൂണിറ്റി കിച്ചൺ മുതൽ കെയർ സെന്‍ററുകൾ വരെ ഒരുക്കി നൽകിയത് തദ്ദേശ സ്ഥാപനങ്ങളാണ്.

ഉത്തരവാദിത്ത ബാഹുല്യങ്ങൾക്കിടയിലാണ് ദൈനംദിന പ്രവർത്തനങ്ങളും പഞ്ചായത്ത് രാജ് അക്കൗണ്ട്സ് ചട്ടം 2011 പ്രകാരം നിർബന്ധിതമായ വാർഷിക ധനകാര്യ പത്രികയും സമയബന്ധിതമായി പൂർത്തികരിച്ചത്. മെയ് 15നകം എഎഫ്എസ് തയാറാക്കി ഭരണ സമിതി തീരുമാനം സഹിതം ലോക്കൽ ഫണ്ട് അതോറിറ്റിക്ക് സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. ഇത് പ്രകാര ജില്ലയിലെ 38 പഞ്ചായത്തുകളും നിമയമാനുസൃതമായി പത്രിക സമർപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.