കാസർകോട്: പൊതുമരാമത്ത് വകുപ്പിൽ കൃത്യമായി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളിൽ അലസമായ നിലപാട് സ്വീകരിക്കുന്ന ജീവനക്കാരെ സർക്കാർ വെറുതെ വിടില്ല. റോഡുകളെ കുറിച്ചുള്ള റിപ്പോർട്ട് തിരക്കഥ എഴുതും പോലെ മുറിയിൽ ഇരുന്ന് തയ്യാറാക്കിയാൽ പോരെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഫീൽഡിൽ ഇറങ്ങി പരിശോധന നടത്തണം. ഭൂരിഭാഗം ജീവനക്കാരും നന്നായി പണിയെടുത്താൽ പണിയെടുക്കാത്തവർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. ജോലി ചെയ്യാത്ത ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി കാസർകോട് പറഞ്ഞു.