ETV Bharat / state

ചട്ടഞ്ചാലിലെ ഓക്‌സിജന്‍ പ്ലാന്‍റ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും - ചട്ടഞ്ചാലിലെ ഓക്‌സിജന്‍ പ്ലാന്‍റ്

പ്രതിദിനം 200 സിലിണ്ടര്‍ ഉത്പാദന ശേഷിയുള്ള പ്ലാന്‍റ് ഒരു കോടി എണ്‍പത്തേഴ് ലക്ഷം രൂപ ചെലവിട്ടാണ് നിർമ്മിക്കുന്നത്

oxygen  ഓക്‌സിജന്‍ പ്ലാന്‍റ്  കെയര്‍ സിസ്റ്റംസ്  ജില്ലാ പഞ്ചായത്ത്  Oxygen Plant  Care Systems  ചട്ടഞ്ചാലിലെ ഓക്‌സിജന്‍ പ്ലാന്‍റ്  ചട്ടഞ്ചാൽ
ചട്ടഞ്ചാലിലെ ഓക്‌സിജന്‍ പ്ലാന്‍റ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും
author img

By

Published : Jun 5, 2021, 4:48 PM IST

കാസര്‍കോട്: കാസര്‍കോട് ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ പ്ലാന്‍റിന്‍റെ നിര്‍മ്മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാകും. ഒരു കോടി എണ്‍പത്തേഴ് ലക്ഷം രൂപ ചിലവിട്ടാണ് പ്ലാന്‍റ് നിര്‍മ്മിക്കുന്നത്. കൊച്ചിയിലെ കെയര്‍ സിസ്റ്റംസ് ഏജന്‍സിക്കാണ് നിര്‍മ്മാണ ചുമതല.

ചട്ടഞ്ചാലിലെ ഓക്‌സിജന്‍ പ്ലാന്‍റ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും

ജില്ലയിലെ ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈകോര്‍ത്ത് ഓക്‌സിജന്‍ പ്ലാന്‍റ് നിർമ്മിക്കാൻ തീരുമാനമെടുത്തത്. പദ്ധതി നടപ്പാക്കാനായി വിളിച്ച ടെണ്ടറില്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നുള്ള മൂന്ന് കമ്പനികള്‍ മുന്നോട്ട് വന്നു. ഇതില്‍ നിന്നാണ് കൊച്ചിയിലെ കെയര്‍ സിസ്റ്റംസിനെ നിര്‍മ്മാണത്തിനായി തെരഞ്ഞെടുത്തത്. പ്ലാന്‍റ് നിര്‍മ്മാണ രംഗത്തെ കമ്പനിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാണ് ടെണ്ടര്‍ അംഗീകരിച്ചതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.

ALSO READ: ട്വിറ്ററിന് വീണ്ടും മുന്നറിയിപ്പ് നല്‍കി കേന്ദ്രം

ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ പ്ലാന്‍റ് നിർമ്മിക്കാനായുള്ള ഭൂമി ജില്ല പഞ്ചായത്ത് നേരത്തെ അനുവദിച്ചിരുന്നു. ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്തുകളും, നഗരസഭകളും, ബ്ലോക്ക് പഞ്ചായത്തുകളും കൂടി രണ്ടു കോടി എണ്‍പത്തിയേഴ് ലക്ഷം രൂപയും പദ്ധതിക്കായി വകയിരുത്തി. പ്രതിദിനം 200 സിലിണ്ടര്‍ ഉത്പാദന ശേഷിയുള്ള പ്ലാന്‍റ് പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഓക്‌സിജന്‍ ക്ഷാമത്തിന് ഒരളവോളം പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.