ETV Bharat / state

സ്വപ്‌നയുടെ ആരോപണം: 'സത്യം ആര്‍ക്കും മൂടിവയ്ക്കാനാവില്ല'- ഉമ്മൻ ചാണ്ടി - Swapna Suresh gold smuggling case

സോളാർ വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ പോലെ പ്രതികരിക്കുന്നത് തന്‍റെ ശൈലിയല്ലെന്നും ഉമ്മൻ ചാണ്ടി

Swapna Sureshs allegations against CM Pinarayi Vijayan  Oommen Chandy on Swapna Sureshs allegations  സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ ഉമ്മൻ ചാണ്ടി  മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടി സോളാർ കേസ്  സ്വപ്‌ന സുരേഷ് സ്വർണക്കടത്ത് കേസ്  മുഖ്യമന്ത്രി പിണറായി വിജയന്‍  Swapna Suresh gold smuggling case  Oommen Chandy solar case
സ്വപ്‌നയുടെ ആരോപണം: 'സത്യം ആര്‍ക്കും മൂടിവയ്ക്കാനാവില്ല'- ഉമ്മൻ ചാണ്ടി
author img

By

Published : Jun 8, 2022, 11:14 AM IST

Updated : Jun 8, 2022, 11:32 AM IST

കാസർകോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം ആർക്കും മൂടിവയ്ക്കാനാവില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ജനാധിപത്യത്തിൽ സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സോളാർ വിഷയത്തിൽ പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ പോലെ പ്രതികരിക്കുന്നത് തന്‍റെ ശൈലിയല്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

അതേസമയം സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകിട്ട് കരിങ്കൊടി പ്രകടനം നടത്തും. ഇതേ ആവശ്യമുന്നയിച്ച് വെള്ളിയാഴ്‌ച ജില്ല കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തും.

സ്വപ്‌ന സുരേഷിന്‍റെ ആരോപണത്തിൽ ഉമ്മൻ ചാണ്ടി

കഴിഞ്ഞ ദിവസം തനിക്കെതിരായി സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ചില രാഷ്‌ട്രീയ അജണ്ടകളുടെ ഭാഗമാണെന്നും ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഒരു ഇടവേളയ്ക്കു ശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെ കൊണ്ട് വീണ്ടും പറയിക്കുകയാണെന്നും ഇതില്‍ വസ്‌തുതകളുടെ തരിമ്പുപോലുമില്ലെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിലൂടെ പറഞ്ഞിരുന്നു.

READ MORE: കോണ്‍ഗ്രസ്‌ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും

Last Updated : Jun 8, 2022, 11:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.