കാസര്‍കോട്: നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ഷെരീഫ്, തൈക്കടപ്പുറം സ്വദേശി അഹമദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയെ കര്‍ണാടകയിലെ മടിക്കേരിയില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇതോടെ പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. നിലവിൽ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിലാണ് പിതാവ് ഉൾപ്പടെയുള്ളവരെ നിലേശ്വരം പൊലീസ് പിടികൂടിയത്.
നീലേശ്വരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍ - nileswaram rape case
പതിനാറ് വയസുകാരിയായ പെണ്‍കുട്ടിയെ കര്‍ണാടകയിലെ മടിക്കേരിയില്‍ കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരായ ആരോപണം