ETV Bharat / state

വെറ്റിനറി സബ് സെന്‍ററുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ ഉദ്യോഗസ്ഥ സംഘടന

24 മണിക്കൂര്‍ സേവനം നല്‍കുന്ന പോളി ക്ലിനിക്കുകള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായുള്ള കരട് റിപ്പോര്‍ട്ടിലെ സൂചനകളാണ് കര്‍ഷകരെയും താഴെത്തട്ടിലെ ജീവനക്കാരെയും ആശങ്കപ്പെടുത്തുന്നത്.

author img

By

Published : Sep 26, 2020, 4:59 PM IST

വെറ്റിനറി സബ് സെന്‍ററുകള്‍  കര്‍ഷക വകുപ്പ് വാര്‍ത്ത  കാര്‍ഷിക രംഗം വാര്‍ത്ത  ക്ഷീര കര്‍ഷകര്‍  കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍  Kerala Livestock Inspectors Association  veterinary sub-centers
വെറ്റിനറി സബ് സെന്‍ററുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ ഉദ്യോഗസ്ഥ സംഘടന

കാസര്‍കോട്: വെറ്റിനറി സബ് സെന്‍ററുകള്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള മൃഗസംരക്ഷണ വകുപ്പിന്‍റെ പുനര്‍വിന്യാസ നീക്കത്തിനെതിരെ കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. തീരുമാനം ക്ഷീര കര്‍ഷകരെ അടക്കം പ്രതികൂലമായി ബാധിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. 24 മണിക്കൂര്‍ സേവനം നല്‍കുന്ന പോളി ക്ലിനിക്കുകള്‍ തുടങ്ങുന്നതിന്‍റെ ഭാഗമായുള്ള കരട് റിപ്പോര്‍ട്ടിലെ സൂചനകളാണ് കര്‍ഷകരെയും താഴെത്തട്ടിലെ ജീവനക്കാരെയും ആശങ്കപ്പെടുത്തുന്നത്. 64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വകുപ്പില്‍ പുനര്‍ വിന്യാസം നടത്തുന്നത്.

വകുപ്പില്‍ നിന്നും ഏറ്റവുമധികം സേവനം ലഭിക്കേണ്ട ക്ഷീര കര്‍ഷകരെ പരിഗണിക്കാതെയുള്ളതാണ് കരട് നിര്‍ദ്ദേശങ്ങളെന്നാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. ഗ്രാമങ്ങളില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ 1341 വെറ്ററിനറി സബ് സെന്‍ററുകളെയാണ് വിവിധ പ്രാഥമിക സേവനങ്ങള്‍ക്കായി കര്‍ഷകര്‍ ആശ്രയിച്ചുവരുന്നത്. പുനര്‍വിന്യാസത്തിന്‍റെ ഭാഗമായി 38 ഓളം സബ് സെന്‍ററുകള്‍ നിര്‍ത്തലാക്കി ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍മാരെയടക്കം മാറ്റുന്നത് അതത് പ്രദേശങ്ങളിലെ ക്ഷീര കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്ക് സേവനം ലഭ്യമാകുന്നതിന് തടസമാകും.

പത്തില്‍ താഴെ കുത്തിവെപ്പുകള്‍ നടക്കുന്ന ഉപകേന്ദ്രങ്ങളെ പുനര്‍വിന്യസിക്കുന്നുവെന്നാണ് പറയുന്നതെങ്കിലും സംസ്ഥാനത്തെ വെറ്ററിനറി സബ് സെന്‍ററുകളുടെ അവസ്ഥകള്‍ പരിഗണിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. പകുതിയോളം ഉപകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം കുടുസുമുറികളിലോ ചായ്പ്പുകളിലോ ആണെന്നും ഇവക്ക് സൗകര്യപ്രദമായ കെട്ടിടം ഉണ്ടാക്കുന്നതിനെ കുറിച്ച് കരടില്‍ പരാമര്‍ശമില്ലെന്നും കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്താകെയുള്ള 18 മൃഗസംരക്ഷണ ചെക്ക് പോസ്റ്റുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കണമെന്നും അതിന് നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വെറ്ററിനറി ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കുമെന്നും കരട് പറയുന്നു. എന്നാല്‍ മൃഗസംരക്ഷണ ചെക്ക് പോസ്റ്റുകളില്‍ ചികിത്സകളൊന്നും നടക്കാറില്ലെന്നും നിലവില്‍ ചെക് പോസ്റ്റുകളുടെ ചുമതലയുള്ള ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് പൂര്‍ണചുമതല നല്‍കുകയാണ് വേണ്ടിയിരുന്നതെന്നും ജീവനക്കാരുടെ സംഘടന വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.