ETV Bharat / state

Nipah Virus Vehicle Inspection At Karnataka Border : തലപ്പാടിയില്‍ പരിശോധന : അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി കര്‍ണാടക - തലപ്പാടി വാഹന പരിശോധന

Thalappady Check Post Vehicle Inspection: നിപ ആശങ്കയില്‍ തലപ്പാടി ചെക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കി കര്‍ണാടക. മൂന്ന് ജില്ലകളിലെ വാഹനങ്ങളിലാണ് പരിശോധന

Nipah Virus Latest  Vehicle Inspection in Karnataka Border  Thalappady Check Post Vehicle Inspection  Nipah Virus Vehicle Inspection  Kerala Nipah Virus Updates  നിപ വൈറസ് കേരള  തലപ്പാടി ചെക്ക്പോസ്റ്റ്  കര്‍ണാടക വാഹനപരിശോധന  തലപ്പാടി വാഹന പരിശോധന  നിപ വൈറസ് പരിശോധന
Nipah Virus Vehicle Inspection in Karnataka Border
author img

By ETV Bharat Kerala Team

Published : Sep 17, 2023, 2:30 PM IST

Updated : Sep 17, 2023, 4:09 PM IST

കാസർകോട് : സംസ്ഥാനത്തെ നിപ വൈറസ് (Nipah Virus) ബാധയുടെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തലപ്പാടി ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കി കര്‍ണാടക. കോഴിക്കോട് (Kozhikode), മലപ്പുറം (Malappuram), വയനാട് (Wayanad) ജില്ലകളുടെ രജിസ്‌ട്രേഷനുള്ള വാഹനങ്ങളിലാണ് പരിശോധന. യാത്രക്കാരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് ചെക്‌പോസ്റ്റിലൂടെ കടത്തിവിടുന്നത് (Nipah Virus Vehicle Inspection At Karnataka Border).

പനിയുള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ തിരിച്ചയക്കുന്നുണ്ട്. ഇന്ന് (സെപ്‌റ്റംബര്‍ 17) രാവിലെ മുതലാണ് ചെക്‌പോസ്റ്റില്‍ കര്‍ണാടക മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധന ആരംഭിച്ചത്. കര്‍ണാടക പൊലീസും മേഖലയില്‍ പരിശോധന നടത്തുന്നുണ്ട്.

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്കുള്ള മുത്തങ്ങ ചെക്‌പോസ്റ്റില്‍ നേരത്തേ തന്നെ പരിശോധനാനടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തലപ്പാടിയിലും കര്‍ണാടക പരിശോധന ശക്തമാക്കിയത്. അതേസമയം, സംസ്ഥാന അതിര്‍ത്തികളില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പും പരിശോധനകള്‍ നടത്തുന്നുണ്ട്.

മൂന്നാർ (Munnar), മറയൂർ (Marayur) പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് ഉദുമൽപേട്ട (Udumalpet) വഴി തിരുപ്പൂർ (Tiruppur) ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ആരോഗ്യപ്രവർത്തകർ പരിശോധന തുടങ്ങിയത്. വാഹനങ്ങളില്‍ കേരളത്തില്‍ നിന്നുമെത്തുന്ന ആളുകളെ എല്ലാവരെയും പരിശോധിച്ച ശേഷമാണ് അതിര്‍ത്തികടത്തി വിടുന്നത്. ഇതിന് വേണ്ടി ഡോക്‌ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. ഇവിടെ മൊബൈല്‍ ലാബും സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ നിപ ഭീതിയുടെ ആശങ്ക വിട്ടുമാറുന്നുവെന്ന സൂചനയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തി ഇന്ന് പുറത്തുവന്ന ഫലങ്ങളില്‍ 41 എണ്ണം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പടെ നടത്തിയ പരിശോധനയുടെ ഫലങ്ങളാണ് പുറത്തുവന്നത്.

ഇന്ന് പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 39 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്. സെപ്റ്റംബർ 16ന് പരിശോധിച്ച മുഴുവന്‍ സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു.

രണ്ടാം തരംഗത്തിലേക്ക് രോഗവ്യാപനം കടന്നിട്ടില്ലെന്നാണ് പുറത്തുവരുന്ന പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ 1,192 പേരാണുള്ളത്. ഇത് ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

അതേസമയം, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിട്ടും ഒഴിഞ്ഞുമാറി നടക്കുന്നവരെ കണ്ടെത്താന്‍ വേണ്ടി പൊലീസിന്‍റെ സഹായം തേടുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.

കേന്ദ്ര സംഘത്തിൻ്റെ പരിശോധന നിപ ബാധിത പ്രദേശങ്ങളിൽ തുടരുകയാണ്. അതിനിടെ, ജില്ലയിലെ നിയന്ത്രണങ്ങൾ വകവയ്ക്കാതെ കോഴിക്കോട് എൻഐടിയിൽ ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാർഥികളുടെ പരാതി ഉയർന്നിരുന്നു. കണ്ടെയ്ൻമെന്‍റ് സോണില്‍ അല്ല സ്ഥാപനം നിലനിൽക്കുന്നത് എന്ന വാദമാണ് സംഭവത്തില്‍ കോളജ് അധികൃതരുടേത്. നാളെയും (സെപ്‌റ്റംബര്‍ 18) പരീക്ഷയും ക്ലാസും ഉണ്ടായിരിക്കുമെന്നാണ് വിദ്യാര്‍ഥികളെ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ ജില്ല കലക്‌ടറുമായി ആലോചിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടി സ്വീകരിക്കുകയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

Last Updated : Sep 17, 2023, 4:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.