ETV Bharat / state

നീലേശ്വരം പട്ടണം ബുധനാഴ്ച അടച്ചിടും - നീലേശ്വരം കൊവിഡ്

ചുമട്ടുതൊഴിലാളി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

Covid news  neeleswaram covid situation  kasargod news  നീലേശ്വരം കൊവിഡ്  കൊവിഡ് വാര്‍ത്തകള്‍
നീലേശ്വരം പട്ടണം ബുധനാഴ്ച അടച്ചിടും
author img

By

Published : Jul 28, 2020, 8:55 PM IST

ക‍ാസര്‍കോട്: ചുമട്ടുതൊഴിലാളി ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീലേശ്വരം പട്ടണം ബുധനാഴ്ച അടച്ചിടും. നാഷണൽ ഹൈവേ നീലേശ്വരം പാലം മുതൽ കരുവാച്ചേരി പെട്രോൾ പമ്പ് വരെയും ഓർച്ച കോട്ടപ്പുറം ജംഗ്ഷൻ മുതൽ മാർക്കറ്റ് വരെയും മാർക്കറ്റ് ജംഗ്ഷൻ മുതൽ രാജാ റോഡ് തെരു റോഡ് ഉൾപ്പെടെ കോൺവെന്‍റ് ജംഗ്ഷൻ മുതൽ പട്ടേന ജംഗ്ഷൻ വരെയും മൂന്നാംകുറ്റി ചൈനാക്ലേ റോഡ് വരെയുള്ള സ്ഥാപനങ്ങളാണ് അടച്ചിടേണ്ടത്.

അതോടൊപ്പം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായും കുടുംബാംഗങ്ങളുമായും ബന്ധമുള്ള വ്യാപാരികളും ചുമട്ടുതൊഴിലാളികളും സമ്പർക്ക സാധ്യതയുള്ള മറ്റുള്ളവരും രണ്ടാഴ്ചത്തേക്ക് നിരീക്ഷണത്തില്‍ പോകണമെന്നും നിര്‍ദേശമുണ്ട്. നഗരസഭയിൽ അടിയന്തരമായി വിളിച്ചുചേർത്ത പൊലീസ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിന്‍റേതാണ് തീരുമാനം. അവശ്യ സർവീസുകളായ മെഡിക്കൽ, പാൽ, പത്രം, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ എന്നിവ കൊവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാവുന്നതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.