കാസര്‍കോട്: മഞ്ചേശ്വരത്ത് എന്‍.ഡി.എക്ക് വിജയം ഉറപ്പാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തെ സാഹചര്യമല്ല ഇപ്പോള്‍ മണ്ഡലത്തിലുള്ളതെന്നും എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍.
സ്ഥാനാര്‍ഥി ആര് എന്നതല്ല മഞ്ചേശ്വരത്തെ വോട്ടർമാർ നോക്കുന്നത്. താമര ചിഹ്നത്തിൽ മത്സരിക്കുന്ന ആരും മണ്ഡലത്തിൽ ജയിക്കും. സ്ഥാനാർഥി പ്രഖ്യാപനം വൈകിയത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു.