ETV Bharat / state

കോൺഗ്രസുകാർ കലാപമുണ്ടാക്കാൻ ശ്രമിച്ചു; നവകേരള സദസിൽ പ്രകോപനമുണ്ടായാൽ കൈകാര്യം ചെയ്യുമെന്നും എം വി ഗോവിന്ദൻ - വിഡി സതീശനെതിരെ എംവി ഗോവിന്ദൻ

Congress Secretariat March : കോൺഗ്രസുകാരും യൂത്ത് കോൺഗ്രസുകാരും തിരുവനന്തപുരത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചത്. പൊലീസിന് നേരെയുള്ള കടന്നാക്രമം മാത്രമാണ് നടന്നത്. ജനാധിപത്യ വിരുദ്ധ നിലപാടാണതെന്നും എം വി ഗോവിന്ദൻ

Etv Bharat byte mv govindan text  MV Govindan Criticize Congress  MV Govindan Slams Congress Secretariat March  കോൺഗ്രസുകാർ കലാപമുണ്ടാക്കാൻ ശ്രമിച്ചു  എം വി ഗോവിന്ദൻ  Youth Congress Secretariat March  MV Govindan Against Congress  വിഡി സതീശനെതിരെ എംവി ഗോവിന്ദൻ  എംവി ഗോവിന്ദൻ വിമർശനം
MV Govindan Slams Congress Secretariat March Against Police
author img

By ETV Bharat Kerala Team

Published : Dec 20, 2023, 7:25 PM IST

എം വി ഗോവിന്ദൻ മാധ്യമങ്ങളോട്

കാസർകോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തിൽ കോൺഗ്രസുകാരും യൂത്ത് കോൺഗ്രസുകാരും തിരുവനന്തപുരത്ത് കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (MV Govindan Slams Congress Secretariat March Against Police). അവിടെ ഒരു സംഘർഷവും ഉണ്ടായിട്ടില്ല. പൊലീസിന് നേരെയുള്ള കടന്നാക്രമം മാത്രമാണ് നടന്നത്. ജനാധിപത്യ വിരുദ്ധ നിലപാടാണത്. പൊലീസ് നല്ല ആത്മസംയമനം പാലിച്ചു. നവകേരള സദസിൽ ഇനിയും പ്രകോപനം ഉണ്ടായാൽ കൃത്യമായി കൈകാര്യം ചെയ്യുമെന്നും എം വി ഗോവിന്ദൻ കാസർകോട് പറഞ്ഞു.

നടന്നത് തെരുവ് യുദ്ധം: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ തെരുവ് യുദ്ധമാണ് നടന്നത്. പൊലീസുകാർക്ക് നേരെ വടികളും കല്ലുകളും എറിഞ്ഞതോടെ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. പൊലീസ് വാഹനങ്ങളുടെ ചില്ല് തകർക്കുകയും ഷീൽഡ് നശിപ്പിക്കുകയും ചെയ്‌തു.

മാർച്ച്‌ ഉദ്ഘാടനം ചെയ്‌ത് വി ഡി സതീശൻ മടങ്ങിയപ്പോഴാണ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ചത്. ഇതോടെ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ ഇവർ പൊലീസിന് നേരെ തിരിഞ്ഞു. തുടർന്ന് പൊലീസ് ലാത്തി വീശി.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തി കൊണ്ട് തലയ്ക്ക്‌ അടിയേറ്റു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എബിൻ വർക്കി അടക്കമുള്ളവർക്കും മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. വനിതാ പ്രവർത്തകരുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയെന്ന് വി ഡി സതീശൻ ആരോപിച്ചു.

സെക്രട്ടേറിയറ്റിന് എതിർവശം സ്വകാര്യ കെട്ടിടത്തിന്‍റെ അകത്തു കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. വി ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വനിതാ പ്രവർത്തകരെ വി ഡി സതീശൻ വാഹനത്തിൽ സ്ഥലത്ത് നിന്ന് മാറ്റി.

കണ്ടോൺമെന്‍റ് എസ് ഐ ദിൽജിത്ത് അടക്കമുള്ള പൊലീസുകാർക്കും പരിക്കേറ്റു. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌ത് നീക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും പ്രവർത്തകർ തടഞ്ഞു. തുടർന്ന് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിന് സമീപം സ്ഥാപിച്ചിരുന്ന നവകേരള യാത്രയുടെ ഫ്ലക്‌സും നശിപ്പിച്ചു. പൊലീസിന്‍റെ കയ്യിൽ നിന്നും ലാത്തി പിടിച്ചു വാങ്ങി തിരിച്ചു തല്ലുന്ന സ്ഥിതിവിശേഷവും ഉണ്ടായി.

വനിതാ പ്രവർത്തകരെ പുരുഷ പോലീസുകാർ മർദ്ദിച്ചെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ ആരോപിച്ചു. തുടർന്ന് പ്രവർത്തകർ പ്രകടനമായി ഡിസിസി ഓഫീസിലേക്ക് പോയി. അതിനിടെ ഡിസിസി ഓഫീസിൽ കയറിയും പ്രവർത്തകരെ പിടിക്കാൻ പൊലീസ് ശ്രമിച്ചതായും ആരോപണമുണ്ട്.

എണ്ണി എണ്ണി തിരിച്ചടിക്കും: പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെ, അടിച്ചാല്‍ തിരിച്ചടിക്കരുതെന്ന നിലപാട് തിരുത്തുകയാണെന്നും, ഇനി അടിച്ചാൽ തിരിച്ചടിക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയവര്‍ക്കെതിരെ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ എണ്ണിയെണ്ണി തിരിച്ചടിക്കുമെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

തല്ലിയവരുടെ പേരും മേൽവിലാസവും കയ്യിൽ ഉണ്ട്. പ്രവർത്തകരെ സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ സ്ഥാനം വലിച്ചെറിഞ്ഞ് സന്യാസത്തിന് പോകും. ഒരു കടലാസ് പോലും വലിച്ചെറിയരുതേ എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഞങ്ങൾ വാക്ക് മാറ്റി. അടിച്ചാൽ തിരിച്ച് അടിക്കും. എണ്ണി എണ്ണി അടിക്കും. ക്രിമിനലുകളായ ഗൺമാൻമാരെ പുറത്താക്കണം. കല്യാശേരിയിൽ നിന്ന് തന്നെ തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ന്യായീകരിച്ച പാർട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി. ക്രിമിനൽ മനസുള്ള മുഖ്യമന്ത്രി ആണ് സിംഹാസനത്തിൽ ഇരിക്കുന്നത്. മുഖ്യമന്ത്രിക്ക് സാഡിസ്‌റ്റ് മനസാണ്. വഴിയിൽ നിന്ന് കരിങ്കൊടി കാണിക്കുന്നവരെ തല്ലാൻ എന്താണ് അധികാരം? എല്ലാത്തിനും പരിധിയുണ്ട്‌. യൂത്ത് കോൺഗ്രസുകാർ തിരിച്ചടിക്കുമെന്നും കോൺഗ്രസ്‌ കൂടെ ഉണ്ടാകുമെന്നും സതീശന്‍ വ്യക്‌തമാക്കി. കമ്യൂണിസത്തെ ആറടി മണ്ണിൽ കുഴിച്ചു മൂടുന്ന യാത്രയാണിത്. ഈ സിംഹാസനത്തിൽ നിന്ന് പിണറായിയെ ഇറക്കി വിടുന്നത് വരെ പോരാട്ടം തുടരുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.