കാസർകോട്: അനധികൃത സ്വത്ത് സമ്പാദനത്തെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതി ആര് നടത്തിയാലും അഴിമതി തന്നെയാണെന്നും വൈരനിര്യാതന ബുദ്ധിയോടെ സര്‍ക്കാര്‍ പ്രതികരിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍ പട്ടിക വിഷയത്തില്‍ തുടക്കത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും ആര്‍ഭാടവും ധൂര്‍ത്തും നടത്തുന്നവര്‍ പത്ത് കോടി രൂപ വോട്ടര്‍ പട്ടിക പുതുക്കില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കാസര്‍കോട് പറഞ്ഞു