കാസർകോട്: കൊതുകിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക് ഉപകരണത്തിലെ ദ്രാവകം അബദ്ധത്തിൽ അകത്ത് ചെന്ന് ഒന്നര വയസുള്ള കുട്ടി മരിച്ചു. കല്ലൂരാവി ബാവ നഗറിലെ ജസയാണ് മരിച്ചത്(Baby Died In Kasargod Due To Consume Mosquito Repellent Liquid ). ഇന്നലെ കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കൊതുകിനെ കൊല്ലാനുള്ള ഉപകരണത്തിലെ ദ്രവാകം കുടിക്കുകയായിരുന്നു . കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ, കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളുരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ചാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്(mosquito repellent liquid kills a kid at kasargod). കല്ലൂരാവി ബാവനഗറിലെ അൻഷിഫ -ആറങ്ങാടി സ്വദേശി റംഷീദ് ദമ്പതികളുടെ മകളാണ് ജസാ.
കൊതുക് നശീകരണ ദ്രാവകം അപകടകാരി; കാസര്‍കോട് ഒന്നര വയസുള്ള കുട്ടി മരിച്ചു - ഒന്നരവയസുകാരി മരിച്ചു
Mosquito Repellent Liquid : കൊതുകിനെ തുരത്താന്‍ എല്ലാ വീടുകളിലും ഉണ്ടാകും ഇലകട്രിക് ഉപകരണങ്ങള്‍, അതിനുള്ളിലെ ദ്രാവകം മാരക വിഷമാണെന്ന് കാര്യം മറക്കുരത്. കാസര്‍കോട് ഒന്നരവയസുള്ള കുട്ടി മരിച്ചത് ആ വിഷദ്രാവകം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്നാണ്.
Published : Dec 19, 2023, 3:28 PM IST