ETV Bharat / state

എൻഡോസൾഫാൻ പുനരധിവാസം; 55 വീടുകൾ നവംബര്‍ 30നകം കൈമാറും: ആര്‍.ബിന്ദു

കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്ത എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളിലേക്ക് അവ ലഭ്യമാക്കുന്ന നടപടികള്‍ അവസാനഘട്ടത്തിലാണ്.

endosulfan  endosulfan rehabiliation  Minister R Bindu  എൻഡോസൾഫാൻ പുനരധിവാസം  55 വീടുകൾ നവംബര്‍ 30നകം കൈമാറ്റം ചെയ്യും  കാസർകോട് വാര്‍ത്തകള്‍  കാസർകോട് ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala  Minister speaks about endosulfan rehabiliation
എൻഡോസൾഫാൻ പുനരധിവാസം; 55 വീടുകൾ നവംബര്‍ 30നകം കൈമാറ്റം ചെയ്യും: ആര്‍. ബിന്ദു
author img

By

Published : Nov 9, 2022, 7:47 PM IST

കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതർക്കായി എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്‌റ്റ് നിർമാണം പൂർത്തിയാക്കിയ 55 വീടുകൾ നവംബര്‍ 30നകം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. എൻഡോസൾഫാൻ മേഖലയിലെ പുനരധിവാസം സംബന്ധിച്ച വിവിധ പ്രശ്‌നങ്ങൾ അടിയന്തരമായി തീർക്കാൻ ഉദ്യോഗസ്ഥ തല യോഗത്തിൽ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. നിലവിലെ പ്രവൃത്തികളിലെ തടസങ്ങളും തുടർപ്രവർത്തനങ്ങളും അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ് നിർദേശം.

കുടിവെള്ളവും വൈദ്യുതിയും ഇല്ലാത്തയിടങ്ങളില്‍ അവ എത്തിക്കാനും റോഡുകൾ സജ്ജമാക്കാനുമുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. എൻഡോസൾഫാൻ മേഖലയിലെ ബഡ്‌സ് സ്‌കൂളുകൾ അടിയന്തരമായി പ്രവർത്തന ക്ഷമമാക്കാൻ കേരള സാമൂഹ്യസുരക്ഷ മിഷനെയും കുടുംബശ്രീ മിഷനെയും ചുമതലപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. ഇത്തരം സ്‌കൂളുകളിലെ ജീവനക്കാരുടെ കരാർ പുതുക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾ അടിയന്തരമായി തീർപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഇത്തരം എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ബഡ്‌സ് സ്‌കൂളുകൾക്ക് രജിസ്‌ട്രേഷന് വേണ്ടി 18 വയസില്‍ താഴെയുള്ള കുറഞ്ഞത് 20 കുട്ടികളെങ്കിലും വേണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകാൻ ശുപാർശ ചെയ്യും. എൻഡോസൾഫാൻ പുനരധിവാസ ഗ്രാമത്തിന്‍റെ ഒന്നാം ഘട്ടത്തിലെ വീടുകളുടെ നിർമാണം 2023 മെയ് മാസത്തിനകം പൂർത്തിയാക്കും. ക്ലിനിക്കൽ സൈക്കോളജി, ഹൈഡ്രോ തെറാപ്പി, കൺസൾട്ടിങ് ബ്ലോക്ക് എന്നിവയുടെ നിർമാണമാണ് ഒന്നാം ഘട്ടത്തിൽ തീർക്കുക.

രണ്ടാം ഘട്ടത്തിൽ ഏതെല്ലാം ഘടകങ്ങൾ വേണമെന്ന് തീരുമാനിക്കാനുള്ള യോഗം ഉടന്‍ വിളിച്ച് ചേർക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.